ആണവ പ്ലാന്റിന് സമീപം ഭൂചലനം

മോസ്‌കോ| WEBDUNIA| Last Modified ഞായര്‍, 5 ഫെബ്രുവരി 2012 (18:09 IST)
ഇറാന്റെ ബുഷേര്‍ ആണവ പവര്‍ പ്ലാന്റില്‍ നിന്ന് വെറും 70 കിലോമീറ്റര്‍ മാത്രം വ്യത്യാസത്തില്‍ റിക്‍ടര്‍ സ്‌കെയില്‍ അഞ്ച് തീവ്രതയുള്ള ഭൂചലനമുണ്ടായി. ആണവ പവര്‍ പ്ലാന്റില്‍ അപകടങ്ങളോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല. അന്താരാഷ്ട്ര സമയം 6.10-ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ ആഴത്തിലാണ്.

ഒരു ജര്‍മന്‍ കമ്പനി 1975-ല്‍ ആരംഭിച്ച പ്ലാന്റിന്റെ നിര്‍മ്മാണം അമേരിക്കന്‍ ഉപരോധം കാരണം നിന്നുപോകുകയായിരുന്നു. നിര്‍മ്മാണം പുനരാരംഭിച്ച പ്ലാന്റ് മാര്‍ച്ച് 20-ന് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. പ്ലാന്റ് പൂര്‍ത്തിയാക്കുന്നതിനായി 1998 -ല്‍ ഇറാനുമായി കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.

ഇറാനില്‍ 1990-ല്‍ 7.7 തീവ്രതയില്‍ ഉണ്ടായ ഭൂചലനത്തില്‍ ഏകദേശം 37000-ത്തോളം പേര്‍ മരിക്കുകയും ഒരു അലക്ഷത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. 27 നഗരങ്ങളും 1870 ഗ്രാമങ്ങളും ഭൂചലനത്തില്‍ നശിക്കുകയും ചെയ്‌തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :