ഇറാന് പ്രസിഡന്റ് മെഹ്മൂദ് അഹമ്മദി നെജാദ് രാഷ്ട്രീയ ജീവിതത്തോട് വിടപറയാന്‍ ഒരുങ്ങുന്നു. പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന 2013-ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം തവണയും പ്രസിഡന്റ് ആയ നെജാദിന്റെ ഔദ്യോഗിക കാലാവധി അടുത്ത വര്‍ഷം ആണ് അവസാനിക്കുക. അത് കഴിയുമ്പോള്‍, തന്റെ പഴയ തട്ടകമായ അധ്യാപനത്തിലേക്ക് മടങ്ങാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഒരു ജര്‍മന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വീണ്ടു പ്രസിഡന്റ് പദത്തില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന്, “എട്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ധാരാളം“ എന്ന മറുപടിയാണ് നെജാദ് നല്‍കിയത്. പുതിയ പാര്‍ട്ടിയൊന്നും രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.