പോര്‍ട്ട്ലാന്‍ഡ്|
WEBDUNIA|
Last Modified വ്യാഴം, 24 ജൂണ്‍ 2010 (14:11 IST)
യുഎസ് മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറിനെതിരെ ലൈംഗിക ആരോപണം. പോര്‍ട്ട്ലാന്‍ഡ് സ്വദേശിനിയായ ഒരു മസാജ് തെറാപ്പിസ്റ്റാണ് ആരോപണവുമായി രംഗത്ത് എത്തിയത്. എന്നാല്‍, തെളിവുകള്‍ ഇല്ലാത്തതിന്റെ പേരില്‍ അല്‍ ഗോറിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടില്ല.
‘നാഷണല്‍ എന്ക്വയറര്’ ആണ് ആരോപണത്തെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 2006 ഒക്ടോബര്‍ 24 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാല്‍, ആരോപണം നടത്തിയ അമ്പത്തിനാലുകാരിയായ തെറാപ്പിസ്റ്റ് ഡിക്ടറ്റീവുകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതിനാല്‍ അന്വേഷണം താമസിക്കുകയായിരുന്നു.
പിന്നീട്, 2009 ല്‍ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം തുടങ്ങിയെങ്കിലും തെളിവുകളുടെ അഭാവം കാരണം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല.
ഹോട്ടല്‍ ലൂസിയയില്‍ വച്ചായിരുന്നു പരാതിക്ക് കാരണമായ സംഭവം നടന്നത്. പോര്ട്ട്ലാന്ഡില് ഒരു കാലാവസ്ഥാ സമ്മേളനത്തിയ അല്‍ ഗോര്‍ ലൂസിയയിലാണ് തങ്ങിയിരുന്നത്. രാത്രി 10:30 ന് തെറാപ്പിസ്റ്റിന് സന്ദര്‍ശനാനുമതി നല്കിയ അല്‍ഗോര്‍ അവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
അല്‍ ഗോറിന്റെ അടിവയറില്‍ ‘സുരക്ഷിത സ്ഥലത്ത്’ മസാജ് ചെയ്തിരുന്ന തന്നോട് വീണ്ടും താഴേക്ക് മസാജ് ചെയ്യാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ ദ്വേഷ്യത്തില്‍ ശബ്ദമുയര്‍ത്തി ആവശ്യം ആവര്‍ത്തിച്ചു എന്നും ലൈംഗികേച്ഛയോടെ തന്നെ കയറിപ്പിടിച്ചു എന്നുമാണ് പരാതിക്കാരി പൊലീസിനോട് പറഞ്ഞത്.
എന്നാല്‍, ഡിഎന്‍എ തെളിവുകള്‍ ഇല്ലാത്തതിനാല്‍ തന്റെ ആരോപണം തെളിയിക്കാനാവില്ല എന്ന് അറിയാമായിരുന്നതു മൂലമാണ് അന്വേഷണവുമായി സഹകരിക്കാതിരുന്നത് എന്നും ഇവര്‍ പറഞ്ഞു.