വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ബുധന്‍, 25 മാര്‍ച്ച് 2009 (09:38 IST)
അമേരിക്കയ്ക്ക് നേരെയുള്ള അല്‍-ക്വൊയ്ദ ഭീഷണി ഗൌരവമായാണ് കാണുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. ഭീകര സംഘടനകള്‍ ലോകത്ത് എവിടെയാണെങ്കിലും അവ തുടച്ചുനീക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ് എന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നടത്തിയ മാധ്യമ സമ്മേളനത്തില്‍ ഒബാമ പറഞ്ഞു.
ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം വിഷമകരമായ ദൌത്യമാണ്. സൈനികപരമായി മാത്രം ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന് നല്ല ധാരണയുണ്ട്. അതുകൊണ്ട് നയതന്ത്ര തലത്തിലൂടെയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു വരികയാണെന്ന് ഒബാമ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ പുതിയ നയരൂപീകരണം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരര്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളാണ് വരും വര്‍ഷങ്ങളില്‍ കാണാന്‍ പോകുന്നത്. എന്നാല്‍, പാക്-അഫ്ഗാന്‍ നയത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഒബാമ തയ്യാറായില്ല.
അഫ്‌ഗാനിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയയ്‌ക്കാന്‍ പദ്ധതിയില്ലെന്ന് കെവിന്‍ റൂഡ് വ്യക്തമാക്കി. അഫ്‌ഗാനിലേക്ക് 17,000 സൈനികരെക്കൂടി അയയ്‌ക്കാന്‍ ഒബാമ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു.