അമേരിക്കയുടെ വമ്പന്‍ ചോര്‍ത്തല്‍ ‘പ്രിസം‘ ബ്രിട്ടണിലും വിവാദമായി

ലണ്ടന്‍| WEBDUNIA|
PRO
അമേരിക്കന്‍ പ്രിസം വിവരം ചോര്‍ത്തല്‍ പദ്ധതി ബ്രിട്ടണില്‍ വിവാദമാകുന്നു. പ്രിസം പദ്ധതി വഴി ഇന്‍റര്‍നെറ്റ് സെര്‍വറുകളിലെ വ്യക്തികളുടെ വിവരങ്ങള്‍ ബ്രിട്ടണ്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഗാര്‍ഡിയന്‍ ദിനപത്രമാണു വാര്‍ത്ത പുറത്തുവിട്ടത്.

പാര്‍ലമെന്‍റ് ഇന്‍റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിക്കുവേണ്ടി ഗവണ്‍മെന്‍റ് കമ്യൂണിക്കേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സാണു വിവരങ്ങള്‍ ചോര്‍ത്തിയത്. ഇതുസംബന്ധിച്ച വിശദീകരണം നല്‍കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

ഗവണ്‍മെന്‍റ് കമ്യൂണിക്കേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ശേഖരിച്ച 197 രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഗാര്‍ഡിയന്‍ പുറത്തുവിട്ടിരുന്നു. പിന്‍വാതിലിലൂടെ വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നു ലേബര്‍ പാര്‍ട്ടി അംഗം ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :