അഫ്‌ഗാനിൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം, പുലിസ്റ്റർ ജേതാവ് മസൂദ് ഹൊസൈനി ഉൾപ്പടെ അനേകം പേർ കുടുങ്ങിക്കിടക്കുന്നു; ഇത് ചിലപ്പോൾ തൻറെ അവസാന വാക്കുകളാകാമെന്ന് ഹൊസൈനിയുടെ ട്വീറ്റ്

ഭീകരാക്രമണത്തിൽ പുലിസ്റ്റർ ജേതാവ് മസൂദ് ഹൊസൈനി കുടുങ്ങിക്കിടക്കുന്നു

Kabul, Afganistan, Afgan, IS, Terrorist, Masood Hosaini, Attack American University of Afghanistan in Kabul under attack, കാബൂൾ, അഫ്ഗാനിസ്ഥാൻ, അഫ്ഗാൻ, ഐ എസ്, ഭീകരർ, അമേരിക്ക, മസൂദ് ഹൊസൈനി, ആക്രമണം
കാബൂൾ| Last Updated: ബുധന്‍, 24 ഓഗസ്റ്റ് 2016 (23:41 IST)
അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ചാവേറാക്രമണം. അസോസിയേറ്റ‍് പ്രസ് ഫൊട്ടോഗ്രാഫറും പുലിസ്റ്റർ ജേതാവുമായ മസൂദ് ഹൊസൈനി ഉൾപ്പടെ അനേകം പേർ യൂണിവേഴ്സിറ്റിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരുമാണ് യൂണിവേഴ്സിറ്റിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരിൽ കൂടുതലും.

കാമ്പസിനുള്ളിൽ സ്ഫോടനവും വെടിവയ്പ്പും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഉള്ളിൽ എത്ര കടന്നിട്ടുണ്ട് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരമില്ല. തങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും ഇത് ചിലപ്പോൾ തൻറെ അവസാന വാക്കുകൾ ആയിരിക്കാമെന്നും മസൂദ് ഹൊസൈനി ട്വീറ്റ് ചെയ്തു,.

യൂണിവേഴ്സിറ്റി കാമ്പസിന് പുറത്ത് ബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമികൾ ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. കാമ്പസിനുള്ളിൽ എത്രപേർ കുടൂങ്ങിയിട്ടുണ്ട് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

ആക്രമണത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തേ ഇവിടത്തെ രണ്ട് പ്രൊഫസർമാരെ ഭീകരർ തട്ടിക്കൊണ്ട് പോയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :