അഫ്ഗാന്‍: സമയപരിധി നീട്ടി

കാബൂള്‍| WEBDUNIA|
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ ദക്ഷിണ കൊറിയക്കാരെ മോചിപ്പിക്കാനുള്ള സമയപരിധി താലിബാന്‍ തീവ്രവാദികള്‍ ദീര്‍ഘിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12 മണി വരെയാണ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗികരിക്കാന്‍ താലിബാന്‍ സമയം അനുവദിച്ചിട്ടുള്ളത്.

ജയിലിലുള്ള താലിബാന്‍ തീവ്രവാദികളെ മോചിപ്പിക്കണമെന്നാണ് താലിബാന്‍കാരുടെ മുഖ്യ ആവശ്യം. സര്‍ക്കാര്‍ വഴങ്ങാത്തതിനാല്‍ കഴിഞ്ഞ ദിവസം ഒരു ബന്ദിയെ കൊലചെയ്തിരുന്നു. രണ്ടാമത്തെ ബന്ദിയെ ആണ് കഴിഞ്ഞ ദിവസം കൊലചെയ്തത്.

ബുധനാഴ്ച 12 മണിയോടെ അനുകൂല മറുപടി സര്‍ക്കാരില്‍ നിന്നും ഉണ്ടായില്ലെങ്കില്‍ ബന്ദികളെ ഓരോരുത്തരെ ആയി കൊല്ലുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാബൂളില്‍ നിന്ന് ഖാണ്ഡഹാറിലേക്ക് ബസില്‍ വരവെ ഗസ്നി പ്രവിശ്യയില്‍ വച്ചാണ് ഇവരെ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.

രണ്ടാഴ്ചയോളമായി ദക്ഷിണ കൊറിയക്കാരെ ബന്ദികളാക്കിയിട്ട്. അധികൃതര്‍ പ്രാദേശിക നേതാക്കളുടെ സഹായത്തോടെ ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :