അഫ്ഗാന്‍: ഒബാമ യോഗം വിളിച്ചു

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (16:10 IST)
അഫ്ഗാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കണമെന്ന് അഫ്ഗാനിലെ യുഎസ് സൈനിക മേധാവി ആവശ്യപ്പെട്ട സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഉപദേശക സമിതി യോഗം വിളിച്ചു. നാളെ വൈറ്റ്‌ഹൌസിലാണ് യോഗം.

വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍, വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍, പ്രതിരോധ സെക്രട്ടറി, റോബര്‍ട്ട് ഗേറ്റ്സ്, പാക് - അഫ്ഗാന്‍ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക. അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള പുതിയ നയം ഒബാമ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

അഫ്‌ഗാനിസ്ഥാനില്‍ സൈനികരുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ ഭീകരര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസ് പരാജയപ്പെട്ടേക്കുമെന്ന് സൈനിക മേധാവി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ അഫ്ഗാനിലെ യു എസ് സൈനികരുടെ എണ്ണം 68000 ആകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 62,000 അമേരിക്കന്‍ സൈനികരാണ്‌ അഫ്ഗാന്‍ മേഖലയിലുള്ളത്‌. 6,000 പേരക്കൂടി ഈ വര്‍ഷം തന്നെ വിന്യസിക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :