വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ചൊവ്വ, 26 ജനുവരി 2010 (11:06 IST)
താലിബാന്, അല്‍ക്വൊയ്ദ എന്നിവയ്ക്കെതിരെ പോരാടുന്നതിനുള്ള പാകിസ്ഥാന്റെ താല്പര്യത്തിനനുസരിച്ച് മാത്രമേ അഫ്ഗാനിസ്ഥാനില്‍ യുഎസിന് വിജയം നേടാനാകൂവെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയിംസ് ജോണ്‍സ്. പാക് അഫ്ഗാന് മേഖലകള്‍ തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രമാണെന്നും അദ്ദേഹം ആരോപിച്ചു.
അഫ്ഗാനിസ്ഥാന് വേണ്ടി മാത്രമല്ല, പാകിസ്ഥാനും ഈ മേഖലയ്ക്ക് മൊത്തമായും വേണ്ടിയാണ് പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. തന്ത്രപരമായ പുതിയ കൂട്ടുകെട്ടാണ് ഒബാമ ഭരണകൂടം പാകിസ്ഥാനുമായി ഉണ്ടാക്കിയിരിക്കുന്നത്. ഹ്രസ്വകാലത്തേക്കുള്ള ബന്ധമല്ല പാകിസ്ഥാനുമായി അമേരിക്ക ആഗ്രഹിക്കുന്നത്. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ബന്ധം തുടരണമെന്നും അതിന്റെ നേട്ടം പാകിസ്ഥാന് ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നല്ല സുരക്ഷാ സംവിധാനങ്ങള്‍ അമേരിക്ക ഈ മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക്-അഫ്ഗാന് രാജ്യങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനും സ്ഥിരത നേടുന്നതിനും സഹായിക്കാനാണ് ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സൂക്ഷ്മതയോടെയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. പാകിസ്ഥാനുമായി ചേര്‍ന്ന് നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് ജോണ്‍സ് അറിയിച്ചു.