അപകടത്തിൽ കാലിന് മുറിവേറ്റു, മരുന്നുകട തേടിയെത്തി; ഫാര്‍മസിസ്റ്റിന് മുന്നില്‍ കാലുയര്‍ത്തി നീട്ടി സഹായം തേടി തെരുവ് നായ: വീഡിയോ

Last Modified ചൊവ്വ, 25 ജൂണ്‍ 2019 (12:34 IST)
അപകടം സംഭവിച്ച് മുറിവ് പറ്റിയാൽ വൈദ്യസഹായം തേടുന്നതിനായി മനുഷ്യർ ആശുപത്രികളിലേക്ക് എത്താറുണ്ട്. എന്നാൽ, മനുഷ്യന്റെ ഈ വിവേചന ബുദ്ധി മൃഗങ്ങൾക്ക് ഉണ്ടോയെന്ന ചോദ്യമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ഉയരുന്നത്. ഇസ്താന്‍ബൂളില്‍ നിന്നുള്ള മുറിവേറ്റ ഒരു തെരുവുനായയുടെ വീഡിയോ ആണിതിന് കാരണം.

എന്തോ അപടകത്തിൽ പരിക്ക് പറ്റിയതിനെ തുടർന്ന് നായ ഫാര്‍മസിസ്റ്റിനെ തേടി മരുന്നുകടയുടെ വാതില്‍ കടന്നെത്തി. വെള്ള കോട്ടിട്ട ഫാര്‍മസിസ്റ്റിന് നേരെ മുറിവേറ്റ കാല്‍ ഉയര്‍ത്തി നീട്ടി നല്‍കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്.

'ദ ഡോഡോ'യിലൂടെ പ്രചരിച്ച വീഡിയോ തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റേതാണ്. മൃഗസ്‌നേഹിയായ ബനു സെന്‍ഗിസിന്റെ ഫാര്‍മസിയിലേക്കാണ് സഹായം തേടി എത്തിയത്. തന്റെ ഫാര്‍മസിയില്‍ തെരുവ് നായകള്‍ക്ക് വിശ്രമിക്കാന്‍ മെത്ത വരെ ഒരുക്കി നല്‍കുന്ന മൃഗസ്‌നേഹി കൂടിയാണ് ഫാര്‍മസിസ്റ്റ്.

ഈ വീഡിയോ ഫാര്‍മസിസ്റ്റ് ബനു ട്വിറ്റര്‍ അക്കൗണ്ടിലും പങ്കുവെച്ചതോടെയാണ് ട്വിറ്റാരികളുടെ ഹൃദയം നിറഞ്ഞത്. ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു എന്ന ഭാവമായിരുന്നു തന്റെ മുറിവിന് ആശ്വാസം തേടിയെത്തിയ നായയുടേതെന്ന് ബനു പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :