അണുവികിരണം കാനഡയിലെത്തി

ടൊറന്റോ| WEBDUNIA|
PRO
PRO
ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ നിന്നുള്ള അണുവികിരണം കാനഡയിലേക്ക് പടര്‍ന്നു. ഫുകുഷിമയില്‍ നിന്നു 7,000 കിലോമീറ്റര്‍ അകലെയുള്ള കാനഡയുടെ പടിഞ്ഞാറന്‍ തീരത്താണ് വികിരണ സാന്നിദ്ധ്യം കണ്ടെത്തിയത്. മഴവെള്ളത്തിലും കടല്‍ സസ്യങ്ങളിലുമാണ് ഇതിന്റെ സാന്നിധ്യം കണ്ടത്.

എന്നാല്‍ അണുവികിരണം മനുഷ്യജീവന്‌ ഭീഷണിയാവുന്ന തോതിലേക്ക് വളര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി.

വികിരണം നിയന്ത്രണാതീതമായതോടെ ജപ്പാനില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് നിരവധി രാജ്യങ്ങള്‍ നിരോധിച്ചിരുന്നു.

അതേസമയം ഫുകുഷിമ ആണവനിലയത്തിലെ റിയാക്‍ടറുകളില്‍ നിന്നുള്ള അണുവികിരണ ചോര്‍ച്ച തടയുന്നയുന്നതിനുള്ള ശ്രമങ്ങള്‍ളെല്ലാം പരാജയപ്പെടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :