റൊമാരിയോയുടെ രഹസ്യങ്ങള്‍

PROPRO
ബ്രസീലിയന്‍ ഫുട്ബോളിലെ ഇതിഹാസ താരമായ റൊമാരിയോ വാചക കസര്‍ത്തിന്‍റെ ലോകത്തും താന്‍ ഇതിഹാസം തന്നെയാണെന്ന് തെളിയിക്കുന്നു. ഒരു ടെലിവിഷന്‍ നെറ്റ്‌ വര്‍ക്കിന്‌ റൊ നല്‌കിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ ഇതിനോടകം ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുകയാണ്‌.

നാക്കിന് എല്ലില്ലാത്ത തരത്തില്‍ പണ്ടും പല വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള താരം ടെലിവിഷന്‍ ഷോയില്‍ സ്വന്തം രതി രഹസ്യങ്ങള്‍ പോലും വെളിപ്പെടുത്തി. പെലെയും മറഡോണയും തന്‍റെ മുന്നില്‍ ഒന്നുമല്ലെന്ന് പറഞ്ഞ റൊ ആയകാലത്ത്‌ വിമാനത്തില്‍ വച്ച് വരെ താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ താരം പറയുന്നത്.

ബ്രസീലിയന്‍ ടീമില്‍ എത്തിയതിനു ശേഷമുള്ള ആദ്യ വിദേശ ട്രിപ്പിലാണ്‌ സംഗതി ഒപ്പിച്ചതെന്ന്‌ താരം ‘ഗ്ലോബോ’ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. “ദേശീയ ടീമിന്‌ വേണ്ടിയുള്ള ആദ്യ യാത്രയായിരുന്നു അത്‌, എപ്പോഴാണ്‌ അത്‌ സംഭവിച്ചത്‌ എന്ന്‌ ഓര്‍മ്മയില്ല, ഞങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്‌ പോകുകയായിരുന്നു. പിന്നെ, ബാക്കിയെല്ലാം ചരിത്രമാണ്"- താരം പഴയകാല സാഹസത്തിന്‍റെ മധുരസ്‌മരണ അയവിറക്കി”.

വിവാദങ്ങളില്‍ അകപ്പട്ടെ കരിയര്‍ ഇനി മുന്നോട്ട് കൊണ്ടു പോകാന്‍ ശാരീരിക സ്ഥിതി അനുവദിക്കില്ലെന്ന ഘട്ടം വന്നപ്പോഴാണ്‌ നല്പത്തിരണ്ടാം വയസില്‍ റൊമാരിയോ കളിക്കളത്തോട്‌ വിട പറയുന്നത്‌. ഫുട്‌ബോള്‍ ലോകത്തിന്‍റെ കറുത്തമുത്ത്‌ പെലെയേക്കാള്‍ മികച്ച കളിക്കാരനാണ്‌ താനെന്ന്‌ അവകാശപ്പെടാനും 1994ലെ ലോകകപ്പ്‌ ജേതാവായ റൊമാരിയോ മറന്നില്ല.

“പെലെയുടെ കളി ഞാന്‍ കണ്ടിട്ടില്ല, എങ്കിലും അദ്ദേഹത്തേക്കാള്‍ നല്ല കളിക്കാനാണെന്ന്‌ ഞാന്‍ സ്വയം വിലയിരുത്തുന്നു. പക്ഷെ പെലെയെ പോലെ പെലെ മാത്രമേ ഉള്ളു എന്നും മറഡോണയെ പോലെ മറഡോണ മാത്രമേ ഉള്ളു എന്നും എനിക്കറിയാം, എന്നാല്‍ റൊമാറിയോ അതുല്യനാണ്‌, ഒരു പിന്‍ഗാമിയെ ഞാന്‍ കാണുന്നില്ല, ഇവരില്‍ എല്ലാരെക്കാളും ഞാനാണ്‌ കേമന്‍ ”‍- റൊമാരിയോ സ്വയം വിലയിരുത്തി.

കളികള്‍ക്കിടെ സഹതാരങ്ങളുടെ കണ്ണുവെട്ടിച്ച്‌ മുങ്ങുന്ന സ്വഭാവം തനിക്കുണ്ടെന്നും റൊമാരിയോ പറയുന്നു. ടീമുകളുടെ കര്‍ശന നിബന്ധനകള്‍ക്ക്‌ ഉള്ളില്‍ നില്‍ക്കാന്‍ തനിക്ക്‌ കഴിയില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. ബ്രസീല്‍ ലോകകപ്പ്‌ നേടിയ 1994 ടൂര്‍ണമെന്‍റില്‍ സഹകളിക്കാരുടെ കണ്ണുവെട്ടിച്ച്‌ നടക്കാനിറങ്ങാറുണ്ടായിരുന്നു എന്നും റൊമാരിയോ പറഞ്ഞു.

അഞ്ചു കുട്ടികളുടെ അച്ഛനായ റൊമാരിയോ കുടുംബാസൂത്രണ ശസ്‌ത്രക്രീയയ്‌ക്ക്‌ വിധേയനായ കാര്യവും വെളിപ്പെടുത്തി. എന്നാല്‍ വീണ്ടും അച്ഛനാകാനുള്ള സാധ്യതയും അദ്ദേഹം തള്ളി കളയുന്നില്ല. ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ പാകത്തിന്‍ സ്വന്തം ബീജം അദ്ദേഹം ലബോറട്ടറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌‌.

റിയോ ഡി ജനീറോ: | WEBDUNIA|
വിമാനത്തിന്‌ വേണ്ടി കാത്തിരിക്കേണ്ടി വന്നാലോ വായില്‍ മീന്‍ മുള്ള്‌ കുരുങ്ങിയാലോ തനിക്കെതിരെ പട്ടികള്‍ ദൂരെ നിന്നു വരുന്നതു കണ്ടാലോ റൊമാരിയോ തകര്‍ന്നു പോകുമത്രേ. രാജ്യാന്തര ഫുട്‌ബോളില്‍ ആയിരം ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കിയ ഇതിഹാസ താരം തന്നെ ‘വെകിളി’പിടിപ്പിക്കാറുള്ള സാഹചര്യങ്ങള്‍ തുറന്നു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :