നെഹ്‌റു സ്മരണയിലൊരു മ്യൂസിയം

PROPRO
തിരുവനന്തപുരം നഗരത്തില്‍ പഠനയാത്രയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥി സംഘങ്ങളുടെ ഒരു പ്രധാന ആകര്‍ഷണമാണ് ചാച്ചാ നെഹ്‌റു ചില്‍ഡ്രന്‍സ് മ്യൂസിയം. ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിച്ചും സംസ്കൃതിയെ കുറിച്ചും കുട്ടികള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കാന്‍ പ്രാപ്തമായ പ്രദര്‍ശന വസ്തുക്കളുടെ സാന്നിധ്യമാണ് ചാച്ചാ നെഹ്‌റു കുട്ടികളുടെ മ്യൂസിയത്തെ ജനപ്രീയമാക്കുന്നത്.

തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ തൈക്കാടാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ സ്മരാണാര്‍ത്ഥം സ്ഥാപിതമായ ഈ മ്യൂസിയം പണ്ഡിറ്റ്ജിയുടെ ഭാരത സങ്കല്‍പ്പത്തിന് ഉതകുന്ന രീതിയില്‍ തന്നെയാണ് സ്ജ്ജീകരിച്ചിരിക്കുന്നത്.

രണ്ടായിരത്തിലധികം ഇന്ത്യന്‍ വേഷവിധാനങ്ങളാണ് ഇവിടത്തെ ഒരു പ്രധാന പ്രദര്‍ശന ഇനം. ഇതിന് പുറമെ അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ ചിത്രങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പ്രദര്‍ശന വസ്തുക്കള്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള സാഹിത്യകൃതികള്‍ തുടങ്ങിയവയും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ജല ജീവിതത്തിന്‍റെ വൈവിധ്യങ്ങള്‍ വെളിവാക്കുന്ന ഒരു മിനി അക്വേറിയവും ഇവിടെയുണ്ട്.

ക്ലാസ് മുറികളില്‍ നിന്ന് ദിവസങ്ങള്‍ കൊണ്ട് പഠിച്ച് തീര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് ഇവിടേയ്ക്കുള്ള ഒരു സന്ദര്‍ശനം കൊണ്ട് മനസിലാക്കാന്‍ സാധിക്കുമെന്നതും ചാച്ചാ നെഹ്‌റു മ്യൂസിയത്തെ വ്യത്യസ്തമാക്കുന്നു.

WEBDUNIA|
പൊതു അവധി ദിനങ്ങളും തിങ്കളാഴ്ചയും ഒഴികേയുള്ള എല്ലാ ദിവസവും മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കാറുണ്ട്. രാവിലെ പത്ത് മുതല്‍ അഞ്ച് മണി വരെയാണ് പ്രവര്‍ത്തന സമയം. ഇവിടത്തെ പ്രദര്‍ശന വസ്തുക്കളുടെ ഫോട്ടൊ എടുക്കുന്നതിന് കര്‍ശന നിരോധനമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :