സാഹസികമായി ചേംബ്ര കൊടുമുടിയിലേക്ക്

PTI
സാഹസികത ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍? മലകയയറ്റവും സാഹസികതയും ഒപ്പം വന ഭംഗി ആസ്വദിക്കുകയുമാണ് നിങ്ങളുടെ ലക്‍ഷ്യമെങ്കില്‍ ചേംബ്രയിലേക്ക് പോവൂ, ഇപ്പറഞ്ഞവയെല്ലാം അവിടെ അനുഭവിച്ചറിയാം.

വയനാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. മലകയറ്റത്തിന്‍റെ സാഹസിക പാഠങ്ങള്‍ ഈ കൊടുമുടി പകര്‍ന്ന് നല്‍കും. അതിനാല്‍ തന്നെ മലകയറ്റം ആസ്വദിക്കുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണിവിടം.

കൊടുമുടിയുടെ മുകളിലെത്താന്‍ ഒരു ദിവസത്തെ യാത്ര വേണ്ടിവരും. വഴുക്കലുള്ള മലമ്പാതയിലൂടെ കാട്ടരിവിയുടെ കിന്നാരം കേട്ടുള്ള ഈ യാത്ര അവസാനിക്കുമ്പോള്‍ മലമുകളില്‍ ഒരിക്കലും വറ്റാത്ത ഒരു ചെറു ജലാശയം കാത്തിരിക്കുന്നുണ്ടാവും, ഔഷധ ഗുണമുള്ള ജല ശേഖരവുമായി നിങ്ങളെ കാത്ത്!

ഇനി നിങ്ങള്‍ ഭാഗ്യമുള്ള ഒരു സഞ്ചാരിയാണെങ്കില്‍ വഴിയില്‍ എവിടെയെങ്കിലും ഒരു പുള്ളിപ്പുലിയെ അല്ലെങ്കില്‍ മറ്റൊരു വന്യമൃഗത്തെയും കണ്ടു എന്ന് വരാം.

വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്ന് 14 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ചേംബ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ക്കായി ക്യാന്വാസ് ടെന്‍റ്, മലകയറ്റ സാമഗ്രികള്‍ എനിവയും വഴികാട്ടികളെയും വിനോദ സഞ്ചാരവകുപ്പ് ഒരുക്കിയിരിക്കുന്നു.

PRATHAPA CHANDRAN|
വന മധ്യത്തില്‍ വന്യ ജീവികളുടെ കണ്‍‌വെട്ടത്ത് തീകൂട്ടി ഒരു തണുപ്പുള്ള രാത്രി കഴിയണോ? പുറപ്പെട്ടോളൂ കല്‍പ്പറ്റയിലേക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :