ഗാന്ധി പുണ്യം നിറയും ക്ഷേത്രം!

അവിനാശ് ബി

PRO
സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന് നാം എന്തെങ്കിലും മടക്കി നല്‍കിയിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ, മഹാത്മാവിനെ ക്ഷേത്രത്തില്‍ കുടിയിരുത്തി ഈശ്വര തുല്യം ആരാധിക്കുന്നവരുമുണ്ട്. മഹാത്മാ ഗാന്ധിയുടെ പ്രതിമയെ എന്നും ഇവിടെ ആരാധിക്കുന്നു.

ഗാന്ധിജി മിക്കവാറും വിസ്മരിക്കപ്പെടുകയും രാഷ്ട്രീയക്കാര്‍ വോട്ടിന് വേണ്ടി മാത്രം അദ്ദേഹത്തിന്‍റെ പേര് ഉപയോഗിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇത്തരം ആരാധന മഹാത്മാവിനുള്ള അതുല്യമായ ആരാധന തന്നെയാണ്. കര്‍ണാടകത്തിലെ തീരനഗരമായ മംഗലാപുരത്തു നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂര്‍‌-മാംഗ്ലൂര്‍ ദേശീയ പാതയിലാണ് ഇത്. കന്‍‌കനഡിയിലെ ശ്രീ‍ ബൈദര്‍കല ഗരദി ക്ഷേത്ര പരിസരത്താണ് ഗാന്ധിജിക്ക് വേണ്ടിയും ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്.

ഇവിടം വ്യത്യസ്തമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. തുളു നാടോടിക്കഥയിലെ പ്രസിദ്ധ പോരാളികളായ കോടി, ചെന്നയ എന്നിവര്‍ക്കാണ് ക്ഷേത്രം സമര്‍പ്പിച്ചിട്ടുള്ളത്. ബ്രഹ്മ ബൈദര്‍കല ഗരദി ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു.

PRO
കോഡമന്തായ ആണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. കോടി, ചെന്നയ എന്നീ പോരാളികളും അവരുടെ സഹോദരിയായ മയന്‍ഡലും ഇവിടെ ആരാധിക്കപ്പെടുന്നുണ്ട്. ഇത് കൂടാതെ ശ്രീനാരായണ ഗുരു, ഗണപതി, ബാല പരമേശ്വരി, ആനന്ദ ഭൈരവ, സുബ്രമണ്യന്‍ തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട്.
അവിനാഷ്. ബി|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :