നൂറ്റാണ്ടിന്‍റെ സാക്ഷി -മൊയ്‌തു മൌലവി

moithu maulavi
FILEFILE
സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ഇ. മൊയ്തു മൗലവി മലബാറുകാര്‍ നൂറ്റാണ്ടിന്‍റെ സാക്ഷിയെന്ന് ഓമനപ്പേരിട്ടു വിളിച്ചിരുന്ന മൊയ്തുമൗലവി ജനിച്ചത് ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും, മരിച്ചത് അതേ നൂറ്റാണ്ട് ഒടുവിലുമാണ്. (1995ല്‍). പക്ഷെ ഒരു നൂറ്റാണ്ട് തികച്ച് ജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും പിന്നീട് കെ.പി. കേശവന്‍മേനോന്‍, കെ. കേളപ്പന്‍, കെ. മാധവന്‍നായര്‍, എ.കെ.ജി. തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം മലബാറിലെ നേതാവായി വളരുകയും ചെയ്തു മൊയ്തുമൗലവി.

മുസ്ളീം സമുദായത്തിലെ യഥാസ്ഥിതിക്കെതിരെയും മൊയ്തു മൗലവി പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തന രംഗത്തും അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്.

മൊയ്തുമൗലവിയുടെ സ്മാരകമായി കോഴിക്കോട്ട് പണി തുടങ്ങിയ പാര്‍ക്ക് പൂര്‍ത്തിയാവാതെ കിടക്കുകയാണ്. ആന്‍റണി മുഖ്യമന്ത്രിയായിരിക്കവെ 1995 ജൂണ്‍ എട്ടിനാണ് മൊയ്തു മൗലവി മരിക്കുന്നത്. പിറ്റേന്നത്തെ അനുശോചനയോഗത്തില്‍ സ്മാരകം ഉണ്ടാക്കുന്ന കാര്യം പ്രഖ്യാപിച്ചതും ആന്‍റണിയാണ്.

T SASI MOHAN|
പക്ഷെ ഇതുവരെ പാര്‍ക്കിന്‍റെ പണി പൂര്‍ത്തിയായിട്ടുമില്ല. കനോലി തോടിന്‍റെ കരയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വക സ്ഥലനത്താണ് സ്മാരക മന്ദിരവും പാര്‍ക്കും പണിയാന്‍ തുടങ്ങിയത്. ഇപ്പോള്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും സ്മാരക കമ്മിറ്റിക്കും ഒന്നും സ്മാരക നിര്‍മ്മാണത്തില്‍ താത്പര്യമില്ലാതായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :