സ്വാതന്ത്ര്യത്തിന്‍റെ പൊന്‍പുലരി

WEBDUNIA|
ഇന്ത്യ സ്വയം കണ്ടെത്തുകയാണ് വീണ്ടും. ഇന്നു നാമത് ആഘോഷിക്കുകയാണ്. നമ്മുടെ ഈ നേട്ടം ഭാവിയില്‍ നമുക്കുണ്ടാകാനിരിക്കുന്ന വിഷയങ്ങളുടെ മുന്നോടിയാകുന്നു . കൂടുതല്‍ നേട്ടങ്ങള്‍ക്കായുളള അവസരം പ്രദാനം ചെയ്യുകയമാണത്.

ഈ അവസരം പ്രയോജയപ്പെടുത്താന്‍ , ഭാവിയുടെ വെല്ലുവിളികളെ സ്വീകരിക്കാന്‍ നമുക്ക് ധൈര്യമുണ്ടോ? അതിനുളള വിവേകമുണ്ടോ? അതാണ് പ്രശ്നം. വിശ്രമിക്കാനോ സുഖിക്കാനോ ഉളളതല ്ളഭാവി. നിരന്തരമായി പ്രയത്നിക്കാനുളളതാണ്.

നാം പലപ്പോഴും ചെയ്തിട്ടുളള പ്രതിജ്ഞകള്‍ നിറവേറ്റാന്‍,ഇന്നിവിടെ ചെയ്യാന്‍ പോകുന്ന പ്രതിജ്ഞ നിറവേറ്റാന്‍. നാം അവിരാമം പ്രയത്നിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയെ സേവിക്കുക എന്നാല്‍, വേദനിക്കുന ജനലക്ഷങ്ങളെ സേവിക്കുക എന്നാണര്‍ത്ഥം.

അവസാനത്തെ കണ്ണുനീര്‍ത്തുളളിയും ഒപ്പിമാറ്റണമെന്നാണ് നമ്മുടെ തലമുറയിലെ ഏറ്റവും വലിയ മനുഷ്യന്‍റെ ആഗ്രഹം. നമുക്കതിന് സാധ്യമായെന്ന് വരില്ല. പക്ഷേ, കണ്ണുനീര്‍ അവശേഷിക്കുന്നിടത്തോളം വേദനയുളളിടത്തോളം നമ്മുടെ ജോലി അവസാനിക്കുകയില്ല. അതുകൊണ്ട് നാം പ്രയത്നിക്കണം . കഠിനമായിപ്രവര്‍ത്തിക്കണം. നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാകണം.

ഇന്ത്യയെ സംബന്ധിച്ചുളളതാണ് നമ്മുടെ സ്വപ്നങ്ങള്‍. അതേസമയം മുഴുവന്‍ ലോകത്തെ സംബന്ധിച്ചുളളവയുമാണ്. ലോകത്തിലെ രാഷ്ട്രങ്ങളെല്ലാം തന്നെ , ജനതകളെല്ലാം തന്നെ ഒരേ ചരടില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കയാണ്.

തനിച്ച് കഴിഞ്ഞുകളയാം എന്ന വ്യാമോഹംവെച്ചു പുലര്‍ത്താന്‍ ആര്‍ക്കും ഇനി സാദ്ധ്യമല്ല. സമാധാനം അവിഭാജ്യമാണെന്ന് പറയാറുണ്ട്. അതുപോലതന്നെയാണ് സ്വാതന്ത്രവും. അതുപോലെതന്നെയാണ് ഐശ്വര്യവും. അവിഭാജ്യമാണവ.

ആപത്തുകളുടെ കാര്യവും അങ്ങനെത്തന്നെ.ലോകം ഏകമാണ് . കൊച്ചു കൊച്ചു ഭാഗങ്ങളായി അതിനെ വിഭജിക്കാനിനി സാധ്യമല്ല. മഹത്തായ ഒരു യത്നത്തില്‍ വിശ്വാസത്തോടും ധീരതയോടും നമ്മോടൊത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ജനതയോട് നാം അപേക്ഷിക്കുകയാണ്.

അവരുടെ പ്രതിനിധികളെന്ന നിലയിലാണല്ലോം നാം ഇവിടെ കൂടിയിരിക്കുന്നത്. കൊച്ചു കൊച്ചു വഴക്കുകള്‍ക്കോ സഹായകമല്ലാത്ത വിമര്‍ശനങ്ങള്‍ക്കോ ഉളള സമയവുമില്ല. ഇന്ത്യയുടെ മക്കള്‍ക്കെല്ലാം ഒന്നിച്ചു കഴിയാനാവും വിധം. സ്വതന്ത്ര ഇന്ത്യയാകുന്ന മഹാ മന്ദിരം പണിതുയര്‍ത്തുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. ''

മൗണ്ട്ബാറ്റണ്‍ പ്രഭു പിന്നീട് ഇങ്ങനെ പ്രഖ്യാപിച്ചു.

""ഇന്നു മുതല്‍ ഞാന്‍ നിങ്ങളുടെ വ്യവസ്ഥാപിത ഗവര്‍ണ്ണര്‍ ജനറലാണ് .നിങ്ങളിലൊരാളായി എന്നെ കാണാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മുഴുവന്‍ സമയവും ഉഴിഞ്ഞു വച്ചിരിക്കുന്ന ഒരു വ്യക്തിയായി നിങ്ങള്‍ എന്നെ കാണണമെന്നാണ് എന്‍റെ അപേക്ഷ.''



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :