1904 ഒക്ടോബര്‍ രണ്ടിന് മുഗള്‍സരായില്‍, കര്‍ഷക കുടുംബത്തിലായിരുന്നു ശാസ്ത്രിയുടെ പിറവി. അച്ഛന് പക്ഷെ, ചെറിയൊരു സര്‍ക്കാര്‍ ഉദ്യോഗമുണ്ടായിരുന്നു. അദ്ദേഹം ശാസ്ത്രിക്ക് ഒരു വയസ്സുള്ളപ്പോള്‍ മരിച്ചു. പിന്നീട് ആറാം ക്ളാസ്സുവരെ മുത്തശ്ശനോടൊപ്പമാണ് വളര്‍ന്നത്.
അതിനുശേഷം പ്രശസ്തമായ കാശി വിദ്യാപീഠത്തില്‍ ചേര്‍ന്ന് ശാസ്ത്രി ബിരുദം നേടി. വലിയ അഭിമാനിയായിരുന്നു കുട്ടിയായ ലാല്‍ബഹാദുര്‍. ഗംഗ കുറുകെ കടക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ പലവുരു അദ്ദേഹം അതു നീന്തിക്കടന്നിട്ടുണ്ട്. ഈ നിശ്ഛയദാര്‍ഢ്യമാണ് ഭാവിയിലും ശാസ്ത്രിയുടെ നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്നത്.
1921 ല്‍ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥനവുമായി ബന്ധപ്പെട്ടാണ് ശാസ്ത്രി സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവുന്നത്. അദ്ദേഹം ഏതാണ്ട് ഒന്‍പതു കൊല്ലം ജയില്‍ വാസം അനുഭവിച്ചു. 1940 ല്‍ സത്യഗ്രഹ സമരം ആരംഭിച്ചതില്‍ പിന്നെ 1946 വരെ അദ്ദേഹം പലതവണ ജ-യിലിലായിരുന്നു.
1947 ല്‍ ഗോവിന്ദ് വല്ലഭായി പന്തിന്‍റെ മന്ത്രാലയത്തില്‍ പൊലീസിന്‍റെ ചുമതലയുള്ള മന്ത്രിയായിട്ടാണ് ശാസ്ത്രിയുടെ തുടക്കം. 1951 ല്‍ അദ്ദേഹം ലോക്സഭയുടെ ജനറല്‍ സെക്രട്ടറിയായി. ഗോവിന്ദ് വല്ലഭായി പന്ത് 1952 ല്‍ മരിച്ചപ്പോള്‍ ശാസ്ത്രി റയില്‍വേയുടെ ചുമതലയുള്ള മന്ത്രിയായി.
റയില്‍വേ അപകടത്തെ തുടര്‍ന്ന് രാജിവച്ചെങ്കിലും പിന്നീട് രാജ്യസഭാംഗമായ ശാസ്ത്രിയെ നെഹ്റു പിന്നീട് വീണ്ടും മന്ത്രിയാക്കി. പിന്നീടു നടന്ന പൊതു തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം ഗതാഗതമന്ത്രിയും 1961 ല്‍ ആഭ്യന്തരമന്ത്രിയുമായി. 1964 ജൂണ്‍ ഒന്‍പതു മുതല്‍ 1966 ജനുവരി 11 വരെ ആയിരുന്നു അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചത്