ജര്‍മ്മനിയില്‍ വിദേശകാര്യാലയത്തിലെ ഉദ്യോഗസ്ഥരായിരുന്ന പലര്‍ക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തോട് അനുഭാവമുണ്ടായിരുന്നു. അഡ്മിറല്‍ വോണ്‍ട്രോഡ് സുള്‍സ്, ഡോ. അലക്സാണ്ടര്‍ വെര്‍ത്ത് തുടങ്ങിയവര്‍ സുഭാഷിന് സഹായം നല്‍കി.
ബര്‍ലിനില്‍ ഒരു ഫ്രീഇന്ത്യാസെന്‍ററും ഇന്‍ഡ്യന്‍ ലീജിയനും ബോസ് സംഘടിപ്പിച്ചു. 1941 നവംബര്‍ രണ്ടിനാണ് ഫ്രീ ഇന്ത്യാ സെന്‍റര്‍ നിലവില്‍ വന്നത്. ഇന്ത്യന്‍ ലീജിയന്‍ ഒരു കൊച്ചു സ്വതന്ത്ര്യസേനയായിരുന്നു. പൂര്‍വ്വേഷ്യയില്‍ ആസാദ് ഹിന്ദ് ഗവണ്‍മെന്‍റ് രൂപീകരിക്കാനും ഐ. എന്‍. എ സംഘടിപ്പിക്കാനും വേണ്ട പരിചയവും ആത്മവിശ്വാസവും നേതാജിക്കു നല്‍കിയത് ഈ പ്രസ്ഥാനങ്ങളായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ആസാദ് ഹിന്ദ് റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഹിന്ദുസ്ഥാനി, ബംഗാളി, പാഴ്സ്യന്‍, തമിഴ്, തെലുങ്ക്,പുഷ്ത്തു എന്നീ ഭാഷകളില്‍ ആസാദ് ഹിന്ദ് റേഡിയോ ഇന്ത്യയിലേക്ക് പ്രക്ഷേപണം നടത്തി. ഇന്ത്യന്‍ ലീജിയനെ അഭിസംബോധന ചെയ്തുകൊണ്ട് നേതാജി ചെയ്ത പ്രസംഗം ഇന്ത്യന്‍ സൈനികരെയും ജപ്പാന്‍കാരെയും ആവേശം കൊളളിച്ചു.
1943 ഒക്ടോബര്‍ 21: സിംഗപ്പൂരിലെ കാതേ സിനിമാഹാളില്‍ വന്‍സമ്മേളനത്തെ അഭിസംബോധന ചെയ്ത് സ്വതന്ത്രഭാരതത്തിന് ഒരു താത്കാലിക ഗവണ്‍മെന്‍റ് സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ആസാദ് ഹിന്ദ് താത്കാലിക സര്‍ക്കാരിലെ അംഗങ്ങള്‍.
1. സുഭാഷ്ചന്ദ്രബോസ് (രാഷ്ട്രത്തലവന്‍, പ്രധാനമന്ത്രി, യുദ്ധകാര്യ-വിദേശകാര്യമന്ത്രി. 2. ക്യാപ്റ്റന്‍ ലക്ഷ്മി (മഹിളാസംഘടന) 3. എസ്.എ.അയ്യര്‍ (പ്രസിദ്ധീകരണം, പ്രചരണം) 4. ലഫ്. കേണല്‍ എ.സി. ചാറ്റര്‍ജി (ധനകാര്യം) 5. ലഫ്. കേണല്‍മാരായ അസീസ് അഹമ്മദ്, ജെ.കെ. റ്റോണ്‍സ്ളെ, ഗുല്‍ധാരാസിംഗ്, എം.ഇസഡ് കിയാന്‍, എ.ഡി. ലോകനാഥന്‍, ഏഷാന്‍ക്വാദിര്‍, ഷാനവാസ് (സായുധസേനാ പ്രതിനിധികള്‍) 6. എം.എം. സാനെ (സെക്രട്ടറി, മന്ത്രിപദവിയോടെ) 7. രാഷ് ബിഹാരി ബോസ് (പരമോന്നത ഉപദേഷ്ടാവ്) 8. കരീംഗനി, ദേവനാഥ്ദാസ്, ഡി.എം.ഖാന്‍, എ. ചെല്ലപ്പാ, ജെ. തിവി, സര്‍ദാര്‍ ഇഷര്‍സിങ് (ഉപദേഷ്ടാക്കള്‍) 9. എ.എന്‍. സര്‍ക്കാര്‍ (നിയമോപദേഷ്ടാവ്).