നിഷ് കാമിയായ മാധവന്‍ നായര്‍

WEBDUNIA|

കെ .മാധവന്‍ നായര്‍ ഇല്ലായിരുന്നുവെങ്കില്‍ - വേണ്ടെന്നു വച്ചിരുന്നെങ്കില്‍ - മാതൃഭൂമി പത്രം ഉണ്ടാകുമായിരുന്നില്ല . ഭാര്യയുടെ കെട്ടു താലി പണയം വെച്ച് പത്രം നടത്തിയ മഹദ് വ്യക്തിയായിരുന്നു അദ്ദേഹം.

മാപ്പിള ലഹള കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ആപത്തുകളെ കൂസാതെ സമാധാന സ്ഥാപനാര്‍ത്ഥം ഏറനാട്ടിലെ കുഗ്രാമങ്ങളില്‍ ഹിന്ദുക്കളും മുസ്ളീങ്ങളുമായ സാമാന്യ ജനങ്ങള്‍ക്കിടയില്‍ രാവും പകലും വിശപ്പും ദാഹവും ഓര്‍ക്കാതെ അദ്ദേഹം സഞ്ചരിച്ചു.

1933 സെപ്റ്റംബര്‍ 28ന് മാധവന്‍ നായര്‍ അന്തരിച്ചു. 1882 ഡിസംബര്‍ രണ്ടിനു മലപ്പുറത്താണ് ജനിച്ചത്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ മോഹന്‍ദാസ് രാധാകൃഷ്ണന്‍ മകനാണ്.

മാതൃഭൂമി പത്രം തുടങ്ങുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ച അദ്ദേഹം ആദ്യം അതിന്‍റെ മാനേജിംഗ് ഡയറക്ടറും പിന്നെ മാനേജരുമായിരുന്നു. മാനേജിംഗ് ഡയറക്ടറായിരുന്നിട്ടും തന്‍റെ ചില രാഷ്ട്രീയ നടപടികളെ മാതൃഭൂമി മുഖപ്രസംഗങ്ങളിലൂടെ നിശിതമയി വിമര്‍ശിക്കുന്നത് അദ്ദേഹം തടസ്സപ്പെടുത്തിയില്ല.

നിഷ്കാമിയായ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയ ലഹള നടക്കുന്നതിനിടെ അവിടെക്ക് ഇറങ്ങിത്തിരിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ചങ്കൂറ്റം കാണിച്ച നേതാവയിരുന്നു അദ്ദേഹം.1920 ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തീര്‍പ്പു പ്രകാരം രൂപം കൊണ്ട കെ.പി.സി.സി യുടെ ആദ്യത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തതു മാധവന്‍ നായരെയാണ്.

കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്‍റെ ആദ്യകാല ചരിത്രമാണ് കാരുതൊടിയില്‍ മാധവന്‍നായരുടെ ജീവചരിത്രം. 1916 ല്‍ കെ.പി.കേശവ മേനോനോടൊപ്പം പൊതുജീവിതം തുടങ്ങിയ അദ്ദേഹം മരണം വരെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തില്‍ നിറഞ്ഞുനിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :