ദണ്ഡിയാത്രയുടെ ജ്വലിക്കുന്ന ഓര്‍മ്മ

WEBDUNIA|
ദണ്ഡിയാത്രയുടെ ജ്വലിക്കുന്ന ഓര്‍മ്മ

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക് 2005 മാര്‍ച്ചില്‍ 75 വര്‍ഷം പൂര്‍ത്തിയായി. പൂര്‍ണ്ണ സ്വരാജിന് വേണ്ടിയുള്ള സമരം കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കറിയുപ്പിന് നികുതി ചുമത്തിയത്.

ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു. നിയമലംഘനം നടത്താനായി അദ്ദേഹം പ്രതീകാത്മകമായി ഒരു ബഹുജന ജാഥ സംഘടിപ്പിക്കുകയും ചെയ്തു. ഇതാണ് ദണ്ഡിമാര്‍ച്ച്.

അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ നിന്നും സൂറത്ത്, വത്സാഡ് തുടങ്ങിയ പ്രദേശങ്ങളിലൂടെ 200 മൈല്‍ ദുരെയുള്ള ദണ്ഡിയെന്ന കടലോര ഗ്രാമത്തിലെത്തി അവിടെ പരസ്യമായി ഉപ്പ് കുറുക്കി നിയമലംഘനം നടത്താനായിരുന്നു ഈ യാത്ര.

രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള സ്വാതന്ത്ര്യ സമരസേനാനികള്‍ ഈ യാത്രയില്‍ പങ്കുകൊണ്ടു. പങ്കുകൊള്ളാന്‍ കഴിയാത്തവര്‍ അതത് സംസ്ഥാനങ്ങളില്‍ കടപ്പുറത്തേക്ക് മാര്‍ച്ച് നടത്തി കടല്‍വെള്ളം കുറുക്കി ഉപ്പുണ്ടാക്കി.

ഗാന്ധിജിയും 78 സ്വാതന്ത്ര്യസമര സേനാനികളും മാര്‍ച്ച് 12 ന് തുടങ്ങിയ യാത്ര ഏപ്രില്‍ ആറിന് ദണ്ഡി കടപ്പുറത്തെത്തി. അപ്പോഴവിടെ ആയിരക്കണക്കിന് ആളുകളും നൂറു കണക്കിന് പൊലീസുകാരും നില്‍പ്പുണ്ടായിരുന്നു.

ഗാന്ധിജിയും സമരഭടന്മാരും കടലില്‍ ഇറങ്ങി കുളിച്ച് കടല്‍ത്തീരത്ത് മണല്‍ത്തിട്ട കെട്ടി അതില്‍ ഉപ്പ് കുറുക്കിയെടുത്തു. ഈ സമരത്തിന്‍റെ പേരില്‍ മെയ് നാലിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :