ഇടതുപക്ഷ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ വെനിസ്വേലെയില് നിന്നുള്ള പോസ്റ്റ് കാര്‍ഡ്സ് ഫ്രം ലെനിന്‍ഗ്രഡ് ഐ എഫ് എഫ് കെ പ്രേക്ഷകരുടെ ശ്രദ്ധകവരും.
വെനിസ്വേലയില്‍ നിന്നുള്ള ചിത്രം ഡിസംബര്‍ 12 മുതല്‍ ആരംഭിക്കുന്ന മേളയുടെ മത്സര വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്.
ഒളിപ്പോരാട്ടവും ചാരപ്പണിയും അജ്ഞാതവാസവും എല്ലാം നിറഞ്ഞ വെനിസ്വേലയിലെ രാഷ്ട്രീയ പരിസരം കുട്ടികളില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളാണ് ചിത്രത്തിന്റെ കാതല്‍.
മറിയാന റോന്‍ഡന്‍ സംവിധാനം ചെയ്ത ചിത്രം ഓസ്കാറിന് വെനിസ്വലയെ പ്രതിനിധീകരിച്ചിരുന്നു. ബിയാറിറ്റ്സ് ചലച്ചിത്രമേളില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രം രാജ്യാന്തര വേദികളില്‍ ഇതിനോകടം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
വിപ്ലവത്തോടും ഒളിയുദ്ധങ്ങളോടും ഉള്ള സ്ത്രീപക്ഷ കാഴ്ച എന്ന നിലയിലും ചിത്രം വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഗറില്ലാ സമരമുറകള്‍ ശക്തമായ അറുപതുകളിലെ വെനിസ്വേലയുടെ കഥയാണ് സംവിധായിക അവതരിപ്പിക്കുന്നത്.
രഹസ്യ ജീവിതം നയിക്കുന്ന ഗറില്ല പോരാളിയായ സ്ത്രീ പ്രസവിക്കുന്നു. മാതൃദിനത്തില്‍ നടന്ന പ്രസവം ആയതിനാല്‍ അതിന് വാര്‍ത്താപ്രാധാന്യം കിട്ടുന്നു. അതോടെ അഞ്ജാതവാസം തകര്‍ന്നു.
PRO
PRO
കുട്ടിയെയും കൊണ്ട് അമ്മ ഒളിസങ്കേതങ്ങളില്‍ വേഷം മാറി നടന്ന് ജീവിക്കുകയാണ്. രാഷ്ട്രം നിര്‍ണ്ണായകമായ മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അമ്മക്ക് സ്വന്തം പങ്ക് നിര്‍വ്വഹിക്കാതിരിക്കാനാകുന്നില്ല.
കുഞ്ഞിനെ നാട്ടില്‍ ബന്ധുക്കള്‍ക്ക് ഒപ്പം നിര്‍ത്തി അവള് പോകുന്നു. ലാ നിന എന്ന പെണ്‍കുഞ്ഞ് അവിടെ വളരുകയാണ്.
അമ്മ എന്നാല്‍ അവര്‍ക്ക് ലെനിന്‍ഗ്രഡില്‍ നിന്നുള്ള കത്തുകള്‍ മാത്രമാകുന്നു. ലാ നിന കൂട്ടുകാരനൊടോപ്പം അമ്മയെ അനുകരിച്ച് ഗറില്ലായുദ്ധം കളിക്കുന്നു. സമര തന്ത്രങ്ങള്‍ മെനയലാണ് മറ്റൊരു കളി.
WEBDUNIA|
അമ്മയും അച്ഛനും എത്തുമെന്ന പ്രതീക്ഷ ആ കുട്ടികള്‍ക്ക് ഇല്ല. വരുന്നത് ലെനിന്‍ഗ്രഡില്‍ നിന്നുള്ള പോസ്റ്റ്കാര്‍ഡുകള്‍ മാത്രമായിരിക്കും എന്നും ആ കുഞ്ഞുങ്ങള്‍ക്ക് അറിയാം.