മെക്‌സിക്കോയില്‍ നിന്നും ‘പരേക്യു വിയ’

PROPRO
വീടിന്‍റെ സൂക്ഷിപ്പുകാരനും വീടും തമ്മിലുള്ള തീവ്രബന്ധമാണ്‌ മെക്‌സിക്കന്‍ ചിത്രമായ ‘പരേക്യു വിയ’ ചിത്രീകരിക്കുന്നത്‌.

ഉടമസ്ഥര്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്ന വീടിന്‍റെ മേല്‍നോട്ടക്കാരന്‍ മാത്രമാണ്‌ ബെറ്റോ. എന്നാല്‍ ആ വീട്‌ ഉപേക്ഷിക്കുന്ന കാര്യം അയാള്‍ക്ക്‌ ചിന്തിക്കാനാകുന്നില്ല.

മെക്‌സിക്കോ സിറ്റിയിലെ ആ വലിയ വീടിന്‍റെ സുരക്ഷിതത്വത്തില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ പോലും ബെറ്റോക്ക്‌ കഴിയുന്നില്ല.

വീടുമായുള്ള ബെറ്റോയുടെ ബന്ധം ഉടമസ്ഥന്‍ ലാ സെനോറയ്‌ക്കും അറിയാം. വീടും പൂന്തോട്ടവും വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്നതില്‍ മാത്രമാണ്‌ ബെറ്റോയ്‌ക്ക്‌ ആനന്ദം.
PROPRO

വീടിന്‌ പുറത്തിറങ്ങാന്‍ മടിയായതിനാല്‍ സുഹൃത്ത്‌ പോലും ബൊറ്റോയെ കാണാന്‍ അവിടേയ്‌ക്ക്‌ വരുന്നതാണ്‌ പതിവ്‌.

പക്ഷെ വീട്‌ വിറ്റേ പറ്റു. വര്‍ഷങ്ങളായി ആ വീടിനെ പരിപാലിച്ച്‌ അതിന്‍റെ കൂരയില്‍ കഴിഞ്ഞ ബെറ്റോയ്‌ക്ക്‌ പുതിയ ജീവിതം കണ്ടെത്തേണ്ടി വരും.

WEBDUNIA|
സമകാലീന മെക്‌സിക്കന്‍ സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമാണ്‌ സിനിമയുടെ സംവിധായകനായ എന്‍റിക്യു റിവേറോ. ഇതിനോടകം നിരവധി രാജ്യാന്തര മേളകളില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :