ചലച്ചിത്രമേള ആറാം ദിനം

PRO
ചലച്ചിത്രമേളയുടെ ആറാം ദിവസമായ ബുധനാഴ്‌ച മത്സരവിഭാഗത്തില്‍ മെക്‌സിക്കന്‍ ചിത്രമായ പാര്‍ക്ക്‌ വ്യൂ, കസാഖിസ്ഥാന്‍ ചിത്രമായ ഫെര്‍വെല്‍ ഗുല്‍സാരിയും പ്രദര്‍ശിപ്പിക്കും.

മത്സരവിഭാഗത്തിലെ എട്ട്‌ ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശനത്തിനെത്തും. മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ദ ഫോട്ടോഗ്രാഫ്‌, ആകാശഗോപുരം, ഗുലാബി ടാക്കീസ്‌, പോസ്റ്റ്‌കാര്‍ഡ്‌സ്‌ ഫ്രം ലെനിന്‍ഗ്രാഡ്‌, റഫ്യൂജി എന്നിവയുടെ മേളയിലെ അവസാന പ്രദര്‍ശനവും നടക്കും.

വില്‍ക്കാനുള്ള വീടിന്‍റെ കാവല്‍ക്കാരന്‌ വീടു വില്‍ക്കുന്നതോടെ ജീവിതത്തില്‍ തന്നെ ഇടമേതെന്ന ചിന്തയാണ്‌ എറിക്‌ റിവേറോയുടെ പാര്‍ക്ക്‌ വ്യൂ. രാജ്യാതിര്‍ത്തികളോ സാംസ്‌കാരിക ഭേദങ്ങളോ ഇല്ലാതെ മനുഷ്യര്‍ നേരിടുന്ന സമകാലിക പ്രശ്‌നത്തെ ആവിഷ്‌ക്കരിക്കുകയാണ്‌ റിവേറോ. എന്തിനെയാണ്‌ ജീവിതത്തില്‍ ഇഷ്‌ടപ്പെട്ടിരുന്നത്‌ അത്‌ നഷ്‌ടപ്പെടുന്നതാണ്‌ ഫെയര്‍വെല്‍ ഗുല്‍സാരി.

ഈ ചിത്രത്തിന്‌ പാര്‍ക്ക്‌ വ്യൂമായി സമാനതകളുണ്ട്‌. സ്റ്റാലിന്‍റെ സ്വേച്ഛാധിപത്യത്തിന്‍റെ കീഴില്‍ തുടര്‍ന്നുപോന്ന ജീവിത ശൈലി റഷ്യയിലുണ്ടാക്കിയ സങ്കീര്‍ണതകളാണ്‌ ഫെയര്‍വെല്‍ ഗുല്‍സാരി ചര്‍ച്ച ചെയ്യുന്നത്‌.

ലോക സിനിമാ വിഭാഗത്തില്‍ മജീദി മജീദിയുടെ ദ സോങ്‌സ്‌ ഓഫ്‌ സ്‌പാരോസ്‌, അമോസ്‌ ഗിതായിയുടെ ഡിസ്‌ എന്‍ഗേജ്‌മെന്റ്‌, ബര്‍ഗ്‌മാന്‍റെ സറബാന്റ്‌, അന്ദ്രേ പാപ്പിനിയുടെ സ്‌പീഡ്‌ ഓഫ്‌ ലൈറ്റ്‌, ടൊറോണ്ടോ, വെനീസ്‌, സാന്‍സെബാസ്റ്റിന്‍ മേളകളില്‍ പ്രദര്‍ശിപ്പിച്ച ഇതാന്‍, ജോയ്‌ല്‍ കോന്‍ സഹോദരരുടെ ബേണ്‍ ആഫ്‌റ്റര്‍ റീഡിങ്‌ എന്ന വളരെ പ്രശസ്‌തമായ ചിത്രംകാഴ്‌ചയുടെ വിരുന്നാകും.

വാട്ടര്‍ ഡോണറുടെ ടിയോസ്‌ വോയേജും പ്രദര്‍ശനത്തിനുണ്ട്‌. ഇഡ്രിസയുടെ ദ ലോയുടെ പ്രദര്‍ശനം കാണികള്‍ക്ക്‌ പ്രതീക്ഷ നല്‍കും. എമിര്‍ കസ്റ്റൂറിക്കയുടെ മറഡോണ എന്ന ഡോക്യുമെന്‍ററിയും പ്രദര്‍ശിപ്പിക്കും.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (17:38 IST)
ഫെസ്റ്റിവല്‍ മീഡിയ സെന്‍ററിലെ മീറ്റ്‌ ദ ഡയറക്‌ടറില്‍ ഉബര്‍ട്ടോ പസോളിനി, രാജാ മേനോന്‍, ജയരാജ്‌, കെ.എസ്‌. ഗോമതം, ജോഷിജോസഫ്‌ എന്നിവര്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :