ഗുല്‍സാരി എന്ന കുതിരയുടെ ആത്മഗതം

PROPRO
കേരളത്തിന്‍റെ ചലച്ചിത്രമേളയില്‍ രാഷ്ട്രീയമായി ഏറെ പ്രാധാന്യം ലഭിക്കുന്ന മത്സര ചിത്രമായിരിക്കും കസാക്കിസ്ഥാനില്‍ നിന്നുള്ള ‘ഫെയര്‍വെല്‍ ഗുല്‍സാരി’.

യു എസ്‌‌ എസ്‌ ആര്‍ കാലഘട്ടത്തിലെ ഭരണസമ്പ്രദായത്തിനെതിരെ ഒളിയമ്പുകള്‍ നിറഞ്ഞ ചിത്രം, ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക്‌ വഴിവച്ച ചെന്‍ഘിസ്‌ അയ്‌ത്മതോവിന്‍റെ നോവലിനെ അധികരിച്ചുള്ളതാണ്‌. അര്‍ഡാക്‌ അമിര്‍കുലോവ്‌ ആണ്‌ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌.

സോവിയറ്റ്‌ കസാഖിസ്ഥാനില്‍ ഇരുപതാംനൂറ്റാണ്ടിന്‍റെ മധ്യകാലമാണ്‌ സിനിയമില്‍ ചിത്രീകരിക്കപ്പെടുന്നത്‌.
PROPRO

കുതിരക്കാരനായ തനാബയേവിന്‍റെ ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടതാണ്‌ അയാളുടെ കുതിര ഗുല്‍സാരി. പ്രിയപ്പെട്ട ഗുല്‍സാരിയെ നഷ്ടപ്പടുന്നത്‌ അയാള്‍ക്ക്‌ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിന്‌ തുല്യമാണ്‌.

ജീവിത പരിസരങ്ങളെ കുറിച്ചും ബാഹ്യമായ നിയങ്ങളെ കുറിച്ചും എല്ലാം ഗുല്‍സാരി എന്ന കുതിരയാണ്‌ സിനിമയിലൂടെ പ്രേക്ഷകരോട്‌ സംസാരിക്കുന്നത്‌.

സ്റ്റാലിന്‍റെ കൂട്ടുകൃഷി നയമം പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദാരുണാവസ്ഥകളെ കുറിച്ചാണ്‌ ഗുല്‍സാരിക്ക്‌ പറയാനുള്ളത്‌.

WEBDUNIA|
പരമ്പരാഗത ജീവിതശൈലിക്ക്‌ യു എസ്‌ എസ്‌ ആര്‍ കാലത്ത്‌ ഏറ്റ ദാരുണമായ പീഢനമാണ്‌ ഗുല്‍സാരി വിവരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :