കേരളത്തിന്റെ പതിമൂന്നാം ചലച്ചിത്രമേളയില്‍ അള്‍ജീരിയില്‍ നിന്ന് മത്സരിക്കാനെത്തുന്ന ചിത്രമാണ് ‘മഞ്ഞ വീട്’ അഥവാ ‘ലാ മെയ്സണ്‍ ജൂനെ’.
അസാധാരണവും ലളിതവുമായ പ്രമേയം തന്നെയാണ് സിനിമയെ പുതിയ അനുഭവമാണെന്നാണ് നിരൂപകര്‍ ഇതിനോടകം വിലയിരുത്തിയിരിക്കുന്നത്. അള്‍ജീരിയക്കാരനായ അമോര്‍ ഹാക്കര്‍ ആണ് അള്‍ജീരിയന്‍-ഫ്രഞ്ച് സംയുക്ത സംരംഭം ഒരുക്കിയത്.
ഹാക്കറിന്റെ കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കള്‍ ഫ്രാന്‍സിലേക്ക് കുടിയേറിയതാണ്. ലഘു ചിത്രത്തിലൂടെയാണ് ഹാക്കര്‍ സിനിമയില്‍ എത്തുന്നത്. ‘ബാഡ് ലക്ക് ഫോര്‍ എ യങ്ങ് ലൗട്ട്’ ആണ് ആദ്യ ചിത്രം.
PRO
PRO
അള്‍ജീരിയിലെ മലഞ്ചരിവില്‍ വസിക്കുന്ന ബാര്ബറിന്റേയും കുടുംബത്തിന്റെയും കഥയാണ് ‘മഞ്ഞ വീട്’. മൂന്ന് പെണ്മക്കളുമടങ്ങുന്ന ഒരു ബാര്‍ബര്‍ കുടുംബം താമസിക്കുന്നു. അവര്‍ക്കുണ്ടായിരുന്ന ഏക മകന് നഗരത്തില്‍ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടു.
മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ അയാള്‍ അപകടം നടന്ന സ്ഥലത്തേക്ക് ട്രാക്ടറില്‍ യാത്രയാവുന്നു. പ്രയാസങ്ങളെല്ലാം മറികടന്ന് അയാള്‍ മകന്റെ മൃതദേഹം കുന്നിന്മുകളില് അടക്കുന്നു.
WEBDUNIA|
മകന്റെ വേര്പാടിന് ശേഷം കുടുംബത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുകയാണ്. പ്രത്യേകിച്ച് അയാളുടെ ഭാര്യയില്‍.