മേളയില്‍ ഇന്ന് ‘ഭൂവന്‍ ഷോം'

WEBDUNIA|
ഇന്ത്യയിലെ എക്കാലത്തേയും മികച്ച ഛായാഗ്രാഹകനായിരു കെ.കെ.മഹാജന്‍റെ സ്മരണാര്‍ത്ഥം അദ്ദേഹം ക്യാമറ ചലിപ്പിച്ച മൃണാള്‍ സെന്നിന്‍റെ 'ഭൂവന്‍ ഷോം' ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച‌ (08 ഡിസംബര്‍) ശ്രീ തിയേറ്ററില്‍ മൂന്നുമണിക്ക് പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ നവസിനിമയുടെ ആരംഭത്തിനും വളര്‍ച്ചയ്ക്കും ഒപ്പം നട അദ്ദേഹത്തിന്റെ ചിത്രത്തോടെയാണ്‌ മേളയിലെ ഹോമേജ്‌ വിഭാഗം തുടങ്ങുത്‌.

പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ വച്ച്‌ കുമാര്‍ സാഹ്നിയും മൃണാല്‍ എന്നും തമ്മിലുള്ള പരിചയമാണ്‌ സിനിമയിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശനത്തിന്‌ കാരണമായത്‌. പഠനകാലത്ത്‌ ആദ്യമായി ക്യാമറ ചലിപ്പിക്കുത്‌ മൃണാള്‍ സെന്നിനു വേണ്ടിയായിരുന്നു‍. ആദ്യ സംരഭത്തില്‍ തന്നെ‍ കെ.കെ.യിലെ ഛായാഗ്രാഹകനെ മനസ്സിലാക്കിയ മൃണാള്‍ സെന്‍ എത്ര മോശമായ സാഹചര്യത്തിലും വളരെ വൈദഗ്ധ്യപൂര്‍വം ക്യാമറ ചലിപ്പിക്കാന്‍ കെ.കെ.യ്ക്ക്‌ കഴിയുമെന്ന് അഭിപ്രായപ്പെട്ടു‍.

1969 ല്‍ ഇറങ്ങിയ 'ഭൂവന്‍ ഷോം' പ്രശസ്ത ബംഗാളി സംവിധായകനായ മൃണാള്‍ സെന്നിന്‍റെ ചിത്രമാണ്‌. ചെലവു കുറഞ്ഞ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്‍. ഈ ചിത്രം തികച്ചും വ്യതൃസ്തമായൊരു മാറ്റം ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാക്കി.

പ്രമേയം വളരെ ലളിതമാണെങ്കിലും കഥ പറയുത്‌ തികച്ചും വ്യതൃസ്തമായ രീതിയിലാണ്‌. കെ.കെ.മഹാജന്‍ പുതിയ ക്യാമറാ ടെക്നിക്കുകള്‍ ഈ സിനിമിയില്‍ കൊണ്ടുവന്നു.

ലൈറ്റും, ക്യാമറാ ട്രോളിയും റിഫ്ലക്ടേഴ്സും ലൈറ്റും ഇല്ലാതെ സിനിമയ്ക്ക്‌ ക്യാമറ ചെയ്യുവാനുള്ള മൃണാള്‍ സെന്നിന്‍റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ്‌ കെ.കെ. ഈ സിനിമയില്‍ പ്രവര്‍ത്തിച്ചത്‌. മുപ്പതു വര്‍ഷത്തോളം തുടര്‍ന്ന ഛായഗ്രാഹ സപര്യയില്‍ എന്നും ഇതേ വെല്ലുവിളികള്‍ ഏറ്റെടുത്താണ് അദ്ദേഹം ചെലവ്‌ കുറഞ്ഞ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :