കഥ നടക്കുന്നത് 1982 ല്‍ തുര്‍ക്കിയില്‍. പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാജ്യം സൈനിക നിയമത്തിന്റെ പിടിമുറുക്കത്തിലാവുന്നു. എല്ലായിടത്തും എല്ലാം നിഷേധിക്കപ്പെടുന്നു. നെമ്രൂട്ട് പര്‍വതത്തിനു മുകളില്‍ ഉള്ള ആ പട്ടണത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.
എന്നാലും ഇവിടെ ഇപ്പോഴും സൈനിക നിയമങ്ങള്‍ മറികടക്കുന്ന ചിലകൂട്ടരുണ്ട്. അവരുടെ ‘മൊബൈല്‍ നൈറ്റ് ക്ലബ്ബ്’ ഇപ്പോഴും ആള്‍ക്കാരെ രസിപ്പിക്കുന്നു- പ്രാദേശിക ഗായകരായിരുന്നു അവര്‍. ഗായകരെ കൂടാതെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും സൈനിക നിയമങ്ങള്‍ ലംഘിക്കാന്‍ കിട്ടുന്ന അവസരം വെറുതെ കളയാറില്ല. അവര്‍ മിലിറ്ററി കൌന്സിലെനെതിരെ പ്രതിഷേധ ശബ്ദവും ഉയര്‍ത്തി.
WD
പ്രാദേശിക ഗായ സംഘമായ മോഡേണ്‍ ഓര്‍ക്കസ്ട്രയിലെ പ്രധാനിയുടെ മകള്‍ ഗുലന്ദാം അറസ്റ്റിലാവുന്നു...വിപ്ലവകാരിയായ ഹൈദര്‍ ഇവളുടെ ഹൃദയം കവരുന്നു.
മനുഷ്യ ജീവിതം പോലെ തന്നെ കോമഡിയും ട്രാജഡിയും ഇടകലര്‍ന്ന രീതിയിലാണ് സിനിമ മുന്നേറുന്നത്. ചിത്രത്തില്‍ ഏറ്റവും ചിരിപ്പിക്കുന്ന രംഗം സെമിത്തേരിയില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. അവസാന രംഗം ട്രാജഡിയിലേക്കും വഴുതി വീഴുന്നു. ക്ലാസിക് ഫിലിം എന്ന് അവകാശപ്പെടാനാവില്ല എങ്കിലും കണ്ടിരിക്കേണ്ട, ഉപേക്ഷിക്കാനാവത്ത ഒരു ചിത്രം തന്നെയാണിത്.
PRATHAPA CHANDRAN|
WD
WD
മുഹറം ഗുല്‍മേസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡിസംബര്‍ 2006 ലാണ് ബെയ്നല്‍മിലല്‍ റിലീസ് ചെയ്തത്. ‘ദ ഒഡീസ്സി (അസി ലൊക്കേഷന്‍ മാനേജര്‍), ‘ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ്’ (അസി. ഡയറക്ടര്‍), ‘ഹെഡ് ഓണ്‍’ (പ്രൊഡക്ഷന്‍ മാനേജര്‍) എന്നീ ചിത്രങ്ങള്‍ക്കായും ഗുല്‍മേസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.