'ആന്തോളജി" വിഭാഗം

WEBDUNIA|

ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 60 സിനിമയില്‍ 56 എണ്ണം പുതിയ ചിത്രങ്ങളാണ്.

ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ കൗതുകകരമാകാവുന്ന 'ആന്തോളജി" വിഭാഗം ഇന്ത്യന്‍ മേളകളില്‍ ആദ്യമായാണ് പരിചയപ്പെടുത്തുത്. ഒരേ വിഷയത്തില്‍ വിവിധ സംവിധായകര്‍ തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ അഞ്ച് ആന്തോളജി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

ഇതില്‍ കാന്‍ മേളയുടെ അറുപതാം വാര്‍ഷികം വിഷയമാക്കിയ വിശ്വപ്രസിദ്ധരായ 35 ചലച്ചിത്രകാരന്‍മാരുടെ രചനകളും ഉള്‍പ്പെടും.

തീക്ഷ്ണമായ പ്രമേയങ്ങള്‍ കൊണ്ട് വ്യത്യസ്തമായ 12 ഡോക്യൂമെന്‍ററികളും രചനാരീതികൊണ്ട് വൈവിധ്യമാര്‍ 28 ഹ്രസ്വചിത്രങ്ങളും ഫിലിം ഇന്‍സ്റ്റിറ്റിയൂ'് വിദ്യാര്‍ത്ഥികളുടെ എ"് ചിത്രങ്ങളും പ്രത്യേക വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുുണ്ട്.

ചലച്ചിത്രമേളയുടെ പ്രധാന ആകര്‍ഷണമായ മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍ മാറ്റുരയ്ക്കുന്നു. മലയാളത്തില്‍ നിന്ന്‌ അടൂര്‍ ഗോപലാകൃഷ്ണന്‍റെ നാലുപെണ്ണുങ്ങള്‍, പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ പരദേശി എിവ മത്സരത്തിനുണ്ട്.

44 രാജ്യങ്ങളില്‍ നിുള്ള 450 സിനിമകളില്‍ നിന്നാണ് മത്സര വിഭാഗത്തിലെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

സെമിനാറുകള്‍

ഇക്കുറി മേളയോടനുബന്ധിച്ച് നാലു സെമിനാറുകള്‍ സംഘടിപ്പിക്കുുണ്ട്.

ചലച്ചിത്രങ്ങളുടെ വിപണനം ഇന്ന്
ചലച്ചിത്രമാധ്യമത്തിലൂടെ പ്രതിരോധം സാധ്യമാണോ?
ചലച്ചിത്ര നിര്‍മ്മാണത്തിലെ ഡിജിറ്റല്‍ പ്രവണതകള്‍,
പാര്‍ശ്വവല്‍ക്കൃതരെക്കുറിച്ചുള്ള സിനിമ നിര്‍മ്മാണം നേരിടു പ്രശ്നങ്ങള്‍

എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍.

ഡിസംബര്‍ 12 ന് വൈകിട്ട് ആറിന് ശ്രീ തിയേറ്ററില്‍ അരവിന്ദന്‍ സ്മാരക പ്രഭാഷണം നടക്കും. ചലച്ചിത്രഗവേഷകനും ചലച്ചിത്ര നിരൂപകനുമായ മാധവ് പ്രസാദ് സ്മാരക പ്രഭാഷണം നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :