സിനിമ ദൈര്‍ഘ്യം കുറയണം

KBJFILE
ഇന്ത്യന്‍ സിനിമകള്‍ക്ക്‌ വന്‍ ആഗോള വിപണന സാധ്യതയുണ്ടന്നും അതു പ്രയോജനപ്പെടത്തുതിന്‌ ആഗോള നിലവാരമുള്ള സിനിമകള്‍ ഉണ്ടാകണമെന്നും രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച 'സിനിമാ വിപണനം ഇന്ന്‌' എന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു‍.

വടക്കേ അമേരിക്കയിലെയും യൂറോപ്പിലേയും ഇന്ത്യന്‍ സമൂഹം കച്ചവടസിനിമകളേക്കാള്‍ നിലവാരമുള്ള മദ്ധ്യദൂര സിനിമകളെയാണ്‌ കൂടുതലായി സ്വീകരിക്കുതെന്ന് ബാബാ ഡിജിറ്റല്‍ മീഡിയായുടെ ജെയ്‌ ബജാജ്‌ പറഞ്ഞു‍. പക്ഷെ ഇന്ത്യന്‍ സിനിമകള്‍ സമയദൈര്‍ഘ്യം കുറയ്ക്കണം - അദ്ദേഹം നിര്‍ദ്ദേശിച്ചു.

ലോകവിപണിയില്‍ ചലച്ചിത്ര മേളകള്‍ തന്നെ‍ ഒന്നാം തരം വിപണിയായിരിക്കുകയാണെന്ന് മേളകളിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ്‌ ലോസാഞ്ജലോസിന്‍റെ സംഘാടകരിലൊരാളും ബോളിവുഡ്‌ ആസ്ഥാനമായ ആര്‍ക്ലൈറ്റ്‌ ഡയറക്ടറുമായ ക്രിസ്റ്റീന മെറൂസ്‌ പറഞ്ഞു.

തിയേറ്ററുകള്‍ക്കുപരി ടെലിവിഷനുകളും ഇന്‍റര്‍നെറ്റും നിലവാരമുള്ള സിനിമകളുടെ വിതരണ മാധ്യമമായി മാറിയിട്ടു‍ണ്ടന്നും അവ ഉപയോഗപ്പെടുത്താവുതാണെന്ന് ഭാരത്‌ ബാല പ്രൊഡക്ഷന്‍റെ മനസ്‌ മല്‍ഹോത്ര പറഞ്ഞു.

വൈല്‍ഡ്‌ ബഞ്ച്‌ കമ്പനിയുടെ എസ്തേല്‍ ദേവോസ്‌, സെല്ലുലോയ്ഡ്‌ ഡ്രീംസിന്‍റെ ചിന്‍ലിന്‍, അലജാന്‍ഡ്രോ രാജ, അലയന്‍സ്‌ നിര്‍മ്മാണ വിതരണ കമ്പനിയുടെ സുനില്‍ ദോഷി, എംകെ2 ന്‍റെ മാറ്റില്‍ഡെ ‌, സോണി പിക്ചേഴ്സിന്‍റെ ഷാരോ തോമസ്‌, കേരള ഫിലിം പ്രൊഡക്ഷന്‍ അസോസിയേഷന്‍റെ ഉണ്ണികൃഷ്ണന്‍, മാക്ടയുടെ രാമചന്ദ്ര ബാബു, ബെയ്ജിങ്ങിലെ നിന്നു‍ള്ള നിര്‍മ്മാണ - സംവിധായകന്‍ ഷുവാങ്ങ്‌ യൂസിന്‍ എന്നി‍വര്‍ സംസാരിച്ചു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :