സിനിമ ആയുധമാക്കണം

PRDPRD
വംശീയന്യൂനപക്ഷങ്ങള്‍ നേരിടുന്ന നീതി നിഷേധങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കുതില്‍ ചലച്ചിത്രം മുഖ്യപങ്ക്‌ വഹിക്കുന്നു‍ണ്ടന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സിനിമാ പ്രവര്‍ത്തകര്‍ ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ അഭിപ്രായപ്പെട്ടു‍.വംശീയ വേര്‍തിരിവുകള്‍ക്ക്‌ അതീതമായി മാനവരാശിയെ ഒന്നി‍പ്പിക്കുന്ന കലയാണ്‌ സിനിമ.


സഹിഷ്ണുതയില്‍ അധിഷ്ഠിതമായ ബഹുസ്വര സമൂഹത്തിന്‍റെ നിലനില്‍പ്പാണ്‌ സിനിമകളില്‍ ലക്‍ഷ്യമിടുതെന്ന് വംശീയ അതിക്രമങ്ങളുടെ നെരിപ്പോടായിരുന്ന ബോസ്നിയ ഹെര്‍സഗോവ്നിയയില്‍ നിന്നു‍ള്ള സംവിധായകനും അഭിനേതാവുമായ നെഡ്സാദ്‌ ബെഗോവിച്ച്‌ പറഞ്ഞു. അദ്ദേഹത്തിന്‍റെ ‘ടോട്ടലീ പേഴ്സണല്‍’ എന്ന സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു‍ണ്ട്‌.


മുസ്ലിംകളും കത്തോലിക്കരും സെര്‍ബുകളും പ്രോട്ടസ്ന്റുകളുമടങ്ങിയ ബോസ്നിയില്‍ ഏതെങ്കിലുമൊരു വംശീയ വിഭാഗത്തിന്‍റെ മാത്രം പ്രശ്നങ്ങളല്ല താന്‍ അഭിമുഖീകരിക്കാന്‍ ഉദ്ദേശിക്കുത്‌. ആയിരക്കണക്കിന്‌ പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്ത ബോസ്നിയന്‍ കലാപം ഒരു പിതാവും ഭര്‍ത്താവുമെന്ന നിലയില്‍ തന്നെ‍ ഭയപ്പെടുത്തിയപ്പോള്‍ ഒരു കലാകരനെ നിലയില്‍ അതെന്നെ‍ കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കിയതാക്കി അദ്ദേഹം പറഞ്ഞു.


താന്‍ ജീവിക്കുന്ന ചുറ്റുപാടുകളും ഇടപെടുന്ന ജനങ്ങളുമാണ്‌ സിനിമയുടെയും ആശയങ്ങളുടെയും അസംസ്കൃത വസ്തുവെന്ന്‌ വിഖ്യാത ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ ജാഫര്‍ പനാഹി പറഞ്ഞു. ‘ഓഫ്‌ സൈഡ്‌’ എന്ന ചിത്രം സ്വന്തം മകളുടെ അനുഭവത്തില്‍ നിന്നാ‍ണ്‌ രൂപംകൊണ്ടത്‌.


സ്ത്രീകള്‍ക്ക്‌ ഫുട്ബോള്‍ കളി കാണാന്‍ വിലക്കുള്ള ഇറാനില്‍ തന്‍റെ മകള്‍ കളി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒരു ഫുട്ബോള്‍ ഗ്രൗണ്ടില്‍ അവള്‍ക്കുണ്ടായ അനുഭവം ആറു വര്‍ഷം മനസില്‍ കൊണ്ടുനടന്ന ശേഷമാണ്‌ ചലച്ചിത്രത്തിനുള്ള ആശയമായി മാറിയതെന്ന്‌ അദ്ദേഹം പറഞ്ഞു.


കുര്‍ദു വംശീയ ന്യൂനപക്ഷത്തിന്‍റെ പ്രശ്നങ്ങള്‍ പല തുര്‍ക്കി സിനമയിലും ഇതിവൃത്തമായതായി തുര്‍ക്കി എഴുത്തുകാരിയും സിനിമാ നിരൂപകയുമായ ഗോനുല്‍ ഡോമസ്‌ കോളിന്‍ പറഞ്ഞു. എന്നാല്‍ പലപ്പോഴും കുര്‍ദുകളല്ല ഈ വിഷയങ്ങള്‍ ചിത്രമാക്കുന്നത്‌. തുര്‍ക്കിക്കു പുറത്തുള്ള സംവിധായകരും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :