വിദേശ ചലച്ചിത്രമേളകള്‍ക്കായ് മലയാളം ചിത്രങ്ങളുടെ പാക്കേജുകള്‍ ഉണ്ടാക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി തയ്യാറെടുക്കുന്നു.
വിദേശചലച്ചിത്ര മേളകളില്‍ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുതിനായി പ്രത്യേക പാക്കേജ് ഉണ്ടാക്കുമെന്ന് അക്കാദമി ചെയര്മാന് കെ ആര് മോഹനന് അറിയിച്ചു.
“നമ്മുടെ നാഴികക്കല്ലുകളായ ചലച്ചിത്രങ്ങളും പുതിയ ചിത്രങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്തും. പല വിദേശ മേളകളും ഓരോ വിഷയത്തെ അധികരിച്ചുളളവയാണ്. അത്തരത്തില്‍ പ്രമേയം അടിസ്ഥാനമാക്കിയാവും ചിത്രങ്ങളുടെ പാക്കേജുകള്‍ തയ്യാറാക്കുക.”
ആദ്യ ഘട്ടമെ നിലയില്‍ സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ സബ്ടൈറ്റില്‍ മലയാള ചിത്രങ്ങള്‍ ചെയ്യണം. ഇതിനായി ചിത്രങ്ങള്‍ സമാഹരിക്കാനുള്ള നടപടി ആരംഭിക്കും.
WEBDUNIA|
മലയാള ചിത്രങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കെ ആര് മോഹനന് വ്യക്തമാക്കി.