രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനത്തില്‍ (ഡിസംബര്‍ 10) മത്സര വിഭാഗത്തില്‍ എട്ട് ചിത്രങ്ങളുടെ പ്രദര്‍ശനമുണ്ട്.
തുര്‍ക്കിയില്‍ നിന്ന് അബ്ദുള്ള ഓഗൂസിന്റെ ബ്ലിസ്സ്, യുവാങ്ങ് യുക്സിന്റെ ടീത്ത് ഓഫ് ലൗ (ചൈന) കരീം ഐനോസിന്റെ ബ്രസീല്‍ ചിത്രം സ്യൂലി ഇന്‍ ദി സ്കൈ, അര്‍ജന്റീനയുടെ ലൂസിയ പ്യൂസോയുടെ എക്സ് എക്സ് വൈ, ഇം സാങ്ങ് സോയുടെ കൊറിയന്‍ ചിത്രം ഓള്‍ഡ് ഗാര്ഡന് എന്നിവയ്ക്കുപുറമെ അടൂര്‍ ഗോപാലകൃഷ്ണന്റെ നാലു പെണ്ണുങ്ങളുടെയും ആദ്യപ്രദര്‍ശനം ഉണ്ടാവും. ടാര്‍ട്ടില്‍ ഫാമിലിയുടെ പുന:പ്രദര്‍ശനവുമുണ്ട്.
കേരളീയ പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ച സ്പ്രിങ് സമ്മര്‍ ഓഫ് വിന്റര്‍ ആന്റ് സ്പ്രിംഗ് സംവിധാനം ചെയ്ത കിം കി ഡുക്കിന്റെ ടൈം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.
സംവിധായക ദ്വയങ്ങളായ പാവ്ലൊ തവിയാനി, വിക്ടോറിയോ തവിയാന്‍ എന്നിവര്‍ ഒരുക്കിയ ലാര്‍ക് ഫാം എന്നിവയുടെ പ്രദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുത്. മായതര്പ്പ എന്ന ചിത്രത്തിലൂടെ നവതരംഗ സിനിമയ്ക്ക് തുടക്കമിട്ടവരില്‍ പ്രമുഖനായ കൂമാര്‍ സാഹ്നിയുടെ ഖയല്‍ ഗാഥ പ്രദര്‍ശിപ്പിക്കും.
ഹംഗറിയിലെ ചലച്ചിത്ര ആചാര്യനായ ഇസ്തവാന് ഗാളിന്റെ ഫാള്ക്കന്സ്, ഇം ക്വോ ടീക്കിന്റെ ജനറല്‍ സണ്ണിന്റെ രണ്ടാം ഭാഗം, മിഗ്വല്‍ ലിറ്റിന്റെ ലാസ്റ്റ് മൂ എന്ന പ്രസിദ്ധമായ ചിത്രം, അല്‍മദൊവറിന്റെ ലൈവ് ഫ്ലഷ് എന്നിവയുടെ പ്രദര്‍ശനവും ഉണ്ട്.
കാന്‍ ഫെസ്റ്റിവലിന്റെ അറുപതാം വാര്‍ഷികത്തിന് ലോക പ്രസിദ്ധരായ 35 ചലച്ചിത്രകാരന്മാര് സ്വന്തം ചിത്രങ്ങളും പ്രേക്ഷകരും എന്ന പ്രമേയത്തില്‍ തയ്യാറാക്കിയിരിക്കു ചിത്ര പരമ്പര കലാഭാവനില്‍ ഉച്ച കഴിഞ്ഞ് പ്രദര്‍ശിപ്പിക്കും. ഒരേ പ്രമേയം എങ്ങനെ വ്യത്യസ്തമായി ചെയ്യാന്‍ കഴിയുമെതിന്റെ ഉത്തമോദാഹണമാണ് ഈ ആന്തോളജി.
WEBDUNIA|
മലയാള സിനിമാ വിഭാഗത്തില്‍ ലെനിന് രാജേന്ദ്രന്റെ രാത്രി മഴയും രഞ്ജിത്തിന്റെ കൈയ്യൊപ്പും പ്രദര്‍ശിപ്പിക്കും. ഷാജി എന്‍ കരുണിന്റെ എ കെ ജിയും മുരളി നായരുടെ ഫ്രഞ്ച് ഇന്ത്യന്‍ സംരംഭമായ ഉണ്ണിയും നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.