മമ്മൂക്ക പൊളിച്ചടുക്കി, ഗ്രേറ്റ് ഫാദറിന്റെ ഫൈനൽ ടീസർ തരംഗമാകുന്നു!

എന്നാ സ്റ്റൈലാ മമ്മൂക്കാ... ഈ വരവ് വെറുതെയാകില്ല!

aparna shaji| Last Modified ബുധന്‍, 29 മാര്‍ച്ച് 2017 (13:52 IST)
മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിന്റെ ഫൈനൽ പുറത്തിറങ്ങി. മമ്മൂട്ടിയുടെ കിടിലൻ ലുക്ക് തന്നെയാണ് അവസാനത്തെ ടീസറിലേയും ആകർഷണ ഘടകം. നാളെയാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. മമ്മൂട്ടി ആരാധകർ ആവേശത്തിലാണ്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്‘ദി ഗ്രേറ്റ്ഫാദര്‍’. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാവുകയാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന്‍ ഡേവിഡ് നൈനാല്‍ അധോലോകനായകനല്ല. അയാള്‍ ഒരു ബില്‍ഡറാണ്!

പത്തുകോടി രൂപയാണ് ചിത്രത്തിന് ചെലവ്. ആദ്യ 25 നാളുകള്‍ക്കുള്ളില്‍ 100 കോടി രൂപയാണ് കളക്ഷന്‍ പ്രതീക്ഷിക്കുന്നത്. പുലിമുരുകന് ശേഷം 100 കോടി ക്ലബിലെത്തുന്ന മലയാള ചിത്രമാക്കി ഗ്രേറ്റ്ഫാദറിനെ മാറ്റുകയാണ് ലക്ഷ്യം.

അതിനനുസരിച്ചുള്ള മാര്‍ക്കറ്റിംഗും റിലീസുമാണ് ദി ഗ്രേറ്റ്ഫാദറിന് നല്‍കുന്നത്. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തുക ആര്യയാണ് എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോല്‍ കേള്‍ക്കുന്നത് പൃഥ്വിരാജ് തന്നെയായിരിക്കും ഈ സിനിമയില്‍ വില്ലനാവുക എന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :