സ്പൈസ് ഗേള്‍സ് ലണ്ടനില്‍ ആടിപ്പാടി

WEBDUNIA|
സ്പൈസ് ഗേള്‍സിന്‍റെ തിരിച്ചുവരവാണ് സംഗീത രംഗത്തെ ഇപ്പോഴത്തെ ഏറ്റവും ചൂടേറിയ വാര്‍ത്ത. രംഗത്തേക്കു മടങ്ങിയെത്തിയ സുന്ദരികളുടെ പാട്ടും നൃത്തവും ലണ്ടന്‍ ആരാധകരെ കഴിഞ്ഞ ദിവസം ആനന്ദ തിമിര്‍പ്പിലാക്കി. ഒമ്പതു വര്‍ഷത്തിനു ശേഷം ഹോട്ട് സുന്ദരികളുടെ പരിപാടി ലണ്ടനിലെ ഓ 2 വേദിയിലാണ് അരങ്ങേറിയത്.

സംഗീത പരിപാടിയിലെ മുഖ്യ അതിഥികള്‍ ഫുട്ബോളറും സ്പൈസ് സുന്ദരിമാരില്‍ വിക്ടോറിയയുടെ പ്രിയ ഭര്‍ത്താവുമായ ഡേവിഡ് ബെക്കാമും അവരുടെ മൂന്നു കുട്ടികളായ ബ്രൂക്‍ലിന്‍, റോമിയോ, ക്രൂസ് എന്നിവരുമായിരുന്നു. പുറമേ ആര്‍ അന്‍ഡ് ബി താരം റിഹാന്ന, ഗോര്‍ഡന്‍ റാംസ്കി എന്നിവരും എത്തി.

രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി ആരാധകരെ ഒന്നടങ്കം ആനന്ദ് സാഗരത്തിലാറാടിച്ചു. അമേരിക്കന്‍ പരിപാടിക്കിടെ ഈ ആഴ്ച ആദ്യം മുറിവു പറ്റിയ എമ്മാ ബണ്ടന്‍ പരിപാടിയുടെ പിന്നണിയിലാണുണ്ടായിരുന്നത്. ആരാധകര്‍ യു കെയില്‍ ഉടനീളം അഞ്ചു സുന്ദരികളെ പിന്തുടര്‍ന്നു. നേരത്തേ തന്നെ പരിപാടിയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞിരുന്നു.

ലാസ് വെഗാസില്‍ കഴിഞ്ഞ ദിവസം നടന്ന ഷോയ്‌ക്കിടയില്‍ പരുക്കേറ്റ ടീമംഗം എമ്മാ ബണ്ടന്‍ ശുശ്രൂഷയിലാണ്. ഡേവിഡ് ബെക്കാമിന്‍റെ ഡോക്ടര്‍ ചികിത്‌സ നടത്തുന്ന ബണ്ടന്‍ ലണ്ടന്‍ ഷോയ്‌ക്കായി കായികശേഷി വീണ്ടെടുത്തിരുന്നു. മാഞ്ചസ്റ്ററില്‍ അടുത്ത വര്‍ഷം രണ്ടു രാത്രികള്‍ ഉള്‍പ്പടെ 16 പരിപാടികള്‍ ഇപ്പോള്‍ തന്നെ ബുക്കിംഗായി കഴിഞ്ഞു.

രണ്ടു മണിക്കൂര്‍ ഷോയ്‌ക്കായി എട്ടു തവണ വസ്ത്രം മാറ്റവും ലേസര്‍ ലൈറ്റ് സ്റ്റേജും വലിയ വീഡിയോ സ്ക്രീനുമെല്ലാം ഒരുക്കിയിരുന്നു. വരും മാസങ്ങളില്‍ ബ്യൂണസ് ഐറിസ്, ഷങ്ഹായി, സിഡ്‌നി, ബീജിംഗ് തുടങ്ങ്നിയ സ്ഥലങ്ങളിലാണ് സ്പൈസ് ഗേള്‍സിന്‍റെ പരിപാടി. ഈ പരിപാടികളുടെ യഥാര്‍ത്ഥ തീയതി പിന്നീടു മാറ്റം വരുത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :