ടിന്‍‌ടിന്‍ ഗംഭീരം, ഇനി ജുറാസിക് പാര്‍ക്ക് 4!

WEBDUNIA|
PRO
‘ദി അഡ്വഞ്ചര്‍ ഓഫ് ടിന്‍ടിന്‍: ദി സീക്രട്ട് ഓഫ് ദി യുണികോണ്‍’ റിലീസായി. തകര്‍പ്പന്‍ അഭിപ്രായമാണ് ചിത്രം നേടുന്നത്. ഹോളിവുഡ് രാജാവ് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിര്‍മ്മാണം മറ്റൊരു വമ്പന്‍ സംവിധായകനായ പീറ്റര്‍ ജാക്സണ്‍ ആണ്. അടുത്തകാലത്തിറങ്ങിയ അനിമേഷന്‍ 3D ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് ‘ടിന്‍‌ടിന്‍’ എന്നാണ് പരക്കെ അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

യുണികോണ്‍ എന്ന കപ്പലിന്‍റെ രഹസ്യം അന്വേഷിച്ച് റിപ്പോര്‍ട്ടര്‍ ടിന്‍‌ടിന്‍ നടത്തുന്ന സാഹസിക പ്രവര്‍ത്തനങ്ങളെ ശ്വാസമടക്കിപ്പിടിച്ചേ കാണാന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ടിന്‍‌ടിന്‍ വന്‍ ഹിറ്റായി മാറുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടിന്‍‌ടിന്‍ കഴിഞ്ഞതോടെ സ്പീല്‍ബര്‍ഗിന്‍റെ അടുത്ത നീക്കം എന്താണ് എന്ന് അന്വേഷിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്തയുണ്ട്. ലോകമെമ്പാടും തകര്‍പ്പന്‍ ഹിറ്റായി മാറിയ ജുറാസിക് പാര്‍ക്കിന്‍റെ നാലാം ഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളിലേക്കാണ് സ്പീല്‍ബര്‍ഗ് ഇനി കടക്കുന്നത്.

‘ജുറാസിക് പാര്‍ക്ക് 4’ നിര്‍മ്മിച്ച് സംവിധാനം ചെയ്യാനാണ് സ്പീല്‍ബര്‍ഗിന്‍റെ തീരുമാനം. തിരക്കഥാകൃത്ത് മാര്‍ക്ക് പ്രൊട്ടോസെവിക് രചന പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജുറാസിക് പാര്‍ക്കിന്‍റെ രണ്ടും മൂന്നും ഭാഗങ്ങളെ അപേക്ഷിച്ച് മികച്ച കഥയാണ് നാലാം ഭാഗത്തിന്‌ ലഭിച്ചിരിക്കുന്നതെന്ന് സ്പീല്‍ബര്‍ഗ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :