ഹോളിയുടെ നിറം പ്രകൃതിദത്തമാകണം

ഹോളി, നിറം, Holi Special, Colours, Holi
സുബിന്‍ ജോഷി| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2020 (18:38 IST)
നിറങ്ങളുടെ ഉത്സവമാണ് ഹോളി. എന്നാല്‍ ഹോളി ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന നിറങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയല്ലെന്ന് നിങ്ങള്‍ ഉറപ്പുവരുത്താറുണ്ടോ? കിട്ടുന്ന നിറങ്ങളൊക്കെ വാരിപ്പൂശി പരമാവധി ആഘോഷം ഗംഭീരമാക്കുകയാണോ പതിവ്? എങ്കില്‍ ഇനിയെങ്കിലും അങ്ങനെ ചെയ്യരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

അമിതമായ അളവില്‍ കെമിക്കൽ അടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. ലെഡ് ഓക്സൈഡ്, കോപ്പർ സൾഫേറ്റ്, അലുമിനിയം ബ്രോമൈഡ്, മെർക്കുറി സൾഫൈറ്റ് എന്നിവയെല്ലാം സിന്തറ്റിക് ഹോളി നിറങ്ങളിൽ അടങ്ങിയിരിക്കുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവയൊക്കെ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കളാണ്.

ലഖ്‌നൗവിലെ ഇൻഡസ്ട്രിയൽ ടോക്സിക്കോളജി റിസർച്ച് സെന്റർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ഹോളി സമയത്ത് ഉപയോഗിക്കുന്ന ജനപ്രിയ സ്കാർലറ്റ് നിറത്തിൽ റോഡാമൈൻ ബി എന്ന ചായം അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടതാണ്. ഇതിനൊക്കെ പകരമായി സ്വാഭാവിക നിറങ്ങൾ മഞ്ഞൾ (മഞ്ഞ), ചെടിയുടെ ഇലകൾ (പച്ച), അന്നാറ്റോ (ഓറഞ്ച്), കറുത്ത കാരറ്റ് (പിങ്ക്) എന്നിവയിൽ നിന്ന് ഹോളി ആഘോഷങ്ങളുടെ പകിട്ട് കണ്ടെത്തിയാല്‍ അത് കൂടുതല്‍ ആവേശകരവും ആരോഗ്യത്തിന് ദോഷം വരുത്താത്തതും ആയിരിക്കും.

കെമിക്കലുകളടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും മുടികൊഴിച്ചിലിനുമൊക്കെ കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :