രാമായണപാരായണം-ഇരുപത്തേഴാം ദിവസം

WEBDUNIA|

മര്‍ക്കടരാജനതേറ്റു മോഹം വെടി&
ഞ്ഞുല്‍ക്കടരോഷേണ മൂക്കും ചെവികളും
ദന്തനഖങ്ങളെക്കൊണ്ടും മുറിച്ചുകൊ&
ണ്ടന്തരീക്ഷേ പാഞ്ഞുചൊന്നാനതിദ്രുതം.
ക്രോധവുമേറ്റഭിമാനഹാനിയും
ഭീതിയുമുള്‍ക്കൊണ്ടു രക്താഭിഷിക്തനായ്
പിന്നെയും വീണ്ടും വരുന്നതു കണ്ടതി&
സന്നദ്ധനായടുത്ത സുമിത്രാത്മജന്‍.
പര്‍വ്വതത്തിന്മേല്‍ മഴപൊഴുയും വണ്ണം
ദുര്‍വ്വാരബാണഗണം പൊഴിച്ചീടിനാന്‍.
പത്തുനൂറായിരം വാനരന്മാരെയും
വക്ത്രത്തിലാക്കിയടയ്ക്കുമവനുടന്‍
കര്‍ണ്ണനാസാവിലത്തൂടേ പുറപ്പെടും
പിന്നെയും വാരിവിഴുങ്ങുവാന്‍ തദാ.
രക്ഷോവരനുമന്നേരം നിരൂപിച്ചു
ലക്ഷ്മണന്‍‌തന്നെയുമുപേക്ഷിച്ചു സത്വരം
രാഘവന്‍‌തന്നോടടുത്താനതു കണ്ടു
വേഗേന ബാണം‌പൊഴിച്ചു രഘൂത്തമന്‍.
ദക്ഷിണ ഹസ്തവും ശൂലവും രാഘവന്‍
തല്‍‌ക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയാല്‍
യുദ്ധാങ്കണേ വീണു വാനരവൃന്ദവും
നക്തഞ്ചരന്മാരുമൊട്ടു മരിച്ചിതു
വാമഹസ്തേ മഹാസാലവും കൈക്കൊണ്ടു
രാമനോടേറ്റമടുത്തു നിശാചരന്‍
ഇന്ദ്രാസ്ത്രമെയ്തു ഖണ്ഡിച്ചാനതു വീണു&
മിന്ദ്രാദികള്‍ പലരും മരിച്ചീടിനാര്‍.
ബദ്ധകോപത്തോടലറിയടുത്തിതു
നക്തഞ്ചരാധിപന്‍ പിന്നെയുമന്നേരം
അര്‍ദ്ധചന്ദ്രാകാരമായ രണ്ടമ്പുകൊ&
ണ്ടുത്തുംഗപാദങ്ങളും മുരിച്ചീടിനാന്‍.
വക്ത്രവുമേറ്റം പിളര്‍ന്നു വിഴുങ്ങുവാന്‍
നക്തഞ്ചരേന്ദ്രന്‍ കുതിച്ചടുക്കുന്നേരം
പത്രികള്‍ വായില്‍ നിറച്ചു രഘൂത്തമന്‍
വൃത്രാരിദൈവതമായ് വിളങ്ങീടിനോ&
രസ്ത്രമെയ്തുത്തമാംഗത്തെയും ഖണ്ഡിച്ചു.
വൃത്രാരി‌താനും തെളിഞ്ഞാനതുനേരം
ഉത്തമാംഗം പുരദ്വാരി വീണു മുറി&
ഞ്ഞബ്‌ധിയില്‍ വീണിതു ദേഹവുമന്നേരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :