മലയാളികള്‍ക്ക് രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമായണത്തിലെ രാമന് അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികള്‍ ഇതില്‍ കുറവാണ്. എന്നാല്‍ അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമന്റെ കഥയാണ്.
ശാരികപൈങ്കിളിയെക്കൊണ്ട് എഴുത്തച്ഛന് ഭക്തിരസത്തോടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടിട്ടുണ്ടെന്നി കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസരാമായണം, കന്പരാമായണം, കണ്ണശ്ശരാമായണം എന്നിവ പ്രസിദ്ധങ്ങളാണ്.
രാമനാമ മഹത്വം
""ആരാണോ രാമനാമം കേള്‍ക്കുകയോ, ഉച്ചരിക്കുകയോ ചെയ്യുന്നത് അയാള്‍ ജന്മങ്ങളുടെ സമുദ്രം ഒരു ചെറിയ കുഴിയെയെന്ന പോലെ കടക്കുന്നു.''
-ഉമാമഹേശ്വര സംവാദം
""താന്‍ അഭിഷക്തനാണെന്നറിയുന്പോഴും വനത്തിലെക്ക് തിരസ്കൃതനാകുന്പോഴും സമബുദ്ധിയോടെ, പുഞ്ചിരിച്ച് കൊണ്ട് എല്ലാം സ്വീകരിച്ച രാമന്റെ സ്മരണ ഭവസാഗരം കടത്തുന്നു.''
-തുളസീദാസ രാമായണം
""രാമനാമം വാനരെ വിജയികളാക്കി രാമനാമം ഹനുമാനെ സമുദ്രം കടത്തി രാമനാമം കലിയുഗം കടക്കാനുള്ള യാനഹത്രമാണ്. ധര്‍മ്മത്തിന്റെ ഏറ്റവും ഉച്ചസ്ഥായിലുള്ള സ്വരം.''