ആരാണ് സത്യലോകവാസനായ ബ്രഹ്മദേവന്‍ ? അറിഞ്ഞിരിക്കാം... ചില കാര്യങ്ങള്‍ !

സത്യലോകവാസനായ ബ്രഹ്മദേവന്‍

brahma vishnu maheshwara ,  dakshina ,   pooja ,   athmiyam ,   guru dakshina ,  ദക്ഷിണ ,  പൂജ ,   ദാനം ,  ആത്മിയം ,  ഗുരു ദക്ഷിണ ,  ബ്രഹ്മാ വിഷ്‌ണു മഹേശ്വര
സജിത്ത്| Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2017 (15:13 IST)
ബ്രഹ്മാ വിഷ്‌ണു മഹേശ്വരന്മാരാണ്‌ ഹൈന്ദവ വിശ്വാസ പ്രകാരം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്‌. സൃഷ്ടിയും സ്ഥിതിയും സംഹാരവും ഇവരില്‍ അടങ്ങിയിരിക്കുന്നു. എല്ലാ വിദ്യകളുടേയും ആചാര്യനായ ബൃഹ്മാവ്‌ സൃഷ്ടിയുടേയും വിഷ്‌ണു പരിപാലനത്തിന്റെയും ശിവശക്തി സംഹാരത്തിന്റെയും മൂര്‍ത്തീരൂപമാണ്‌. ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടേയും സൃഷ്ടി നടത്തിയത്‌ ബ്രഹ്മാവാണെന്ന്‌ സങ്കല്‌പം.

എങ്കിലും ബ്രഹ്മാവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ താരതമ്യേന കുറവാണ്‌. ശിവന്റെ വലുപ്പം അളക്കുന്നതിനായി വിഷ്ണുവും ബ്രഹ്മാവും നടത്തിയ മത്സരവുമായിബന്ധപ്പെട്ട ശാപകഥയാണ്‌ ഇതിന്‌ കാരണമായ ഐതീഹ്യങ്ങള്‍ പറയുന്നത്‌. നാലു കൈകളില്‍ വരമുദ്രയും ജപമാലയും കമണ്ഡലുവും ഗ്രന്ഥവും സത്യലോകമാണ്‌ ബ്രഹ്മാവിന്റെ ആസ്ഥാനം. ആയിരം ഇതളുള്ള താമരയില്‍ ഹംസവാഹനത്തില്‍ ബ്രഹ്മാവ്‌ വസിക്കുന്നു എന്നും കീര്‍ത്തനങ്ങളില്‍ വര്‍ണ്ണനയുണ്ട്‌.

രജോഗുണമാണ്‌ ബ്രഹ്മാവിന്‌ സങ്കല്‍പിച്ചിരിക്കുന്നത്‌. സരസ്വതിദേവിയാണ്‌ ബ്രഹ്മാവിന്റെ പത്നി സങ്കല്‍പത്തിലുള്ളത്‌. നാല്‌ ശിരസുകളുള്ള ബ്രഹ്മാവിന്റെ രൂപത്തെ കുറിച്ച്‌ പല സങ്കല്‍പങ്ങളും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. നാല്‌ ശിരസുള്ള സ്വര്‍ണരൂപനായ ബ്രഹ്മദേവനെ കുറിച്ചാണ്‌ ശില്‍പശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നത്‌. തൂങ്ങികിടക്കുന്ന കാതുകളും നീണ്ടമീശയും സൗമ്യതയോടുള്ള മുഖഭാവവും വെളുത്ത വസ്ത്രവുമാണ്‌ ബ്രഹ്മദേവന്‌ സങ്കല്‍പിച്ചിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :