ദാനവും ദക്ഷിണയും കൊടുക്കുന്നതെന്തിന് ? ജോലിക്കുള്ള കൂലിയുടെ രൂപമാണോ ദക്ഷിണ ?

ദാനവും ദക്ഷിണയും കൊടുക്കുന്നതെന്തിന് ?

dakshina , pooja ,  athmiyam ,  guru dakshina , ദക്ഷിണ , പൂജ ,  ദാനം , ആത്മിയം , ഗുരു ദക്ഷിണ
സജിത്ത്| Last Modified ശനി, 7 ഒക്‌ടോബര്‍ 2017 (15:24 IST)
പൗരാണിക സങ്കല്പമനുസരിച്ച് ഏതൊരു കര്‍മ്മത്തിന്റെ അവസാനത്തിലും ദാനവും ദക്ഷിണയും ഒഴിച്ചുകൂടാന്‍ പറ്റാത്തവയാ‍ണ്. യജ്ഞപുരുഷനായ ഭഗവാന്‍ വിഷ്ണുവിന്റെ പത്നിയായാണ് ദക്ഷിണാദേവിയെ സങ്കല്‍പ്പിക്കാറുള്ളത്. കൊടുക്കാതെ പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണമാകുന്നില്ല. ജോലിക്കുള്ള കൂലിയുടെ രൂപമല്ല ദക്ഷിണയ്ക്കുള്ളത്.

അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം "ദക്ഷിണ' ശബ്ദത്തില്‍ തന്നെയുണ്ട്. ദക്ഷിണ എന്നാല്‍ തെക്കുവശം എന്നര്‍ത്ഥം. ദക്ഷിണഭാഗം ധര്‍മ്മരാജന്റെയും മൃത്യുവിന്റെയും സംഹാരത്തിന്റെയും ദിശയാകുന്നു. സംഹരിക്കല്‍ അഥവാ അവസാനിപ്പിക്കല്‍ എന്ന സത്യം ദക്ഷിണ ദിശയോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഉത്തമമായ ധര്‍മ്മബോധത്തെയും തെക്കുദിശ സൂചിപ്പിക്കുന്നു.

നാം എന്തെങ്കിലും ഭൗതിക ദ്രവ്യം നല്‍കി പൂജകനെ സംതൃപ്തനാക്കുമ്പോള്‍ നാം മുന്നോട്ടു നീട്ടുന്ന കയ്യില്‍ പൂജകന്റെ
ദൃഷ്ടി എത്തുകയും നമ്മുടെ കൈകളിലെ ദ്രവ്യത്തില്‍ പൂജകന് ആഗ്രഹമുണ്ടാകയാല്‍ പകരത്തിനു പകരമെന്ന പോലെ കര്‍മപുണ്യം പൂജകന്റെ കയ്യില്‍ നിന്നും യജമാനന്റെ കയ്യിലേക്ക് മാറുകയും ചെയ്യും. ഭൗതികാസക്തനായ പൂജകനെ ദക്ഷിണയാല്‍ സന്തോഷിപ്പിച്ചാല്‍ യജമാനന് പൂജാപൂര്‍ണ ഫലം ലഭിക്കുകയും ചെയ്യും.

പാപവും പുണ്യവും അനുഭവിക്കാതെ തീരുകയില്ല. നാമെല്ലാം പുണ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിക്കുന്നു. എന്നാല്‍ പാപഫലങ്ങളാകുന്ന ദു:ഖങ്ങളെ തിരസ്കരിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആ പ്രത്യേക സമയങ്ങളില്‍ നാം ഈശ്വരപൂജ ചെയ്താലും അതും പാപത്തിന്റെ ഫലമായേ കണക്കാക്കാന്‍ കഴിയും. അതുകൊണ്ടാണ് ദോഷ നിവാരണത്തിനായിച്ചെയ്യുന്ന പൂജയും പാപമാണെന്നു പറഞ്ഞത്.

ദാനവും, ദക്ഷിണയും, സമര്‍പ്പണവും ഒരു മഹത്തായ ജീവിതാദര്‍ശത്തെക്കൂടി കുറിക്കുന്നതുമാണ്. സാമൂഹികമായ ഒരു ഭദ്രജീവിതവും വലിയ ഒരു രാജ്യതന്ത്രവും കൂടിയായി ദാന-ദക്ഷിണാ-സമര്‍പ്പണങ്ങളെ കാണാവുന്നതാണ്. മഹാധര്‍മ്മങ്ങളില്‍ ഒന്നാണ് ദാനം. സ്വശരീരം ദാനം ചെയ്ത് എത്രയോ ധര്‍മ്മാത്മാക്കള്‍ ഈ ഭാരതത്തില്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ത്യാഗമെന്നുള്ളതിനേയാണ് ദാനം എന്ന് ഉദ്ദേശിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം ...

Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം
കായികരംഗത്തെ വ്യക്തികള്‍ക്ക് മത്സരങ്ങളില്‍ പരാജയപ്പെടാനിടയുണ്ട്. എന്നാല്‍, ...

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം ...

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം
ഓരോ മാസവും ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതനുസരിച്ച് ഫലങ്ങള്‍ വ്യത്യാസപ്പെടുന്നു.

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍
പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ഒന്നിച്ചിരുന്ന് വിരുന്ന് കഴിച്ചുമാണ് ...

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?
ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്‌ര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമസാന്‍ ഒന്നാം ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!
ആളുകള്‍ ദേവീദേവന്മാരെ ആരാധിക്കാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. എന്നാല്‍ ആളുകള്‍ ...