അനുബന്ധ വാര്‍ത്തകള്‍
- ശിവരാത്രിയുടെ പ്രത്യേകതകള്‍ അറിയാമോ, വിപുലമായ ആഘോഷങ്ങള്‍ ഈ ക്ഷേത്രങ്ങളില്‍
- ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
- വീട്ടിൽ ഗണപതി വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം !
- Ganapathi Sthuthikal Malayalam: ഗണപതി സ്തുതികള്‍
- Krishna Janmashtami Wishes in Malayalam: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ മലയാളത്തില്‍
മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന്
മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന്. ഉച്ചപ്പൂജ കഴിഞ്ഞ് ഇല്ലത്തെ നിലവറയ്ക്കു മുന്നില്‍ വലിയമ്മയുടെ നേതൃത്വത്തില്‍ നാഗക്കളം ഒരുക്കും. ഇതിന് ശേഷമാകും അമ്മ ശ്രീകോവിലില്‍ പ്രവേശിച്ച് പൂജ നടത്തുക. തുടര്‍ന്ന് കാരണവര്‍ കുത്തുവിളക്കിലേക്ക് ദീപം പകരും.
വലിയമ്മ സാവിത്രി അന്തര്‍ജനം പൂജകള്‍ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ആയില്യം എഴുന്നള്ളത്താണിത്. ശ്രീകോവിലില്‍ നിന്ന് മണ്ണാറശാല ഇല്ലത്തേക്ക് നാഗരാജാവിന്റെ തങ്ക തിരുമുഖവും നാഗഫണവുമായി വലിയമ്മയുടെ ആയില്യം എഴുന്നള്ളത്ത് തുടങ്ങും.