അഭിറാം മനോഹർ|
Last Modified ബുധന്‍, 17 ജൂലൈ 2024 (13:06 IST)
കര്‍ക്കിടകമാസത്തില്‍ ദശപുഷ്പങ്ങള്‍ ചൂടുന്നത് രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണ് ഹൈന്ദവര്‍ക്കിടയിലെ വിശ്വാസം. കര്‍ക്കിടക കഞ്ഞിയില്‍ ഒഴിച്ചു കൂടാനാവാത്ത ദശപുഷ്പങ്ങള്‍ ഹൈന്ദവരുടെ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിരയില്‍ സ്ത്രീകള്‍ ഉപവാസമനുഷ്ടിച്ച ശേഷം പാതിരാവില്‍ കുളിക്കുന്നതിന് മുന്‍പ് തലയില്‍ ചൂടാന്‍ ഉപയോഗിക്കാറുണ്ട്. തിരുവാതിര വ്രതക്കാലത്ത് ഐശ്വര്യത്തിനും ഭര്‍ത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടിയാണ് സ്ത്രീകള്‍ ദശപുഷ്പം ചൂടുന്നത്.
കര്‍ക്കിടകമാസത്തില്‍ ദശപുഷ്പങ്ങള്‍ ചൂടുന്നത് രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണ് ഹൈന്ദവര്‍ക്കിടയിലെ വിശ്വാസം. കര്‍ക്കിടക കഞ്ഞിയില്‍ ഒഴിച്ചു കൂടാനാവാത്ത ദശപുഷ്പങ്ങള്‍ ഹൈന്ദവരുടെ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിരയില്‍ സ്ത്രീകള്‍ ഉപവാസമനുഷ്ടിച്ച ശേഷം പാതിരാവില്‍ കുളിക്കുന്നതിന് മുന്‍പ് തലയില്‍ ചൂടാന്‍ ഉപയോഗിക്കാറുണ്ട്. തിരുവാതിര വ്രതക്കാലത്ത് ഐശ്വര്യത്തിനും ഭര്‍ത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടിയാണ് സ്ത്രീകള്‍ ദശപുഷ്പം ചൂടുന്നത്.
കറുക,വിഷ്ണുക്രാന്തി,മുയല്‍ ചെവിയന്‍,തിരുതാളി,ചെറുള,നിലപ്പന,കയ്യോന്നി,പൂവാംകുറുന്തല്‍,മുക്കുറ്റി,ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങള്‍. ദശപുഷ്പങ്ങള്‍ ഓരോന്നിന്റെയും ഔഷധഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
കറുക: സൈനോഡോണ്‍ ഡാക്ടൈളോണ്‍
ദേവത: ആധിത്യനെന്നും ബ്രഹ്മാവെന്നും രണ്ടഭിപ്രായം
ഗണപതിഹോമത്തിന് മാലകെട്ടുന്നതിനും ബലിയിടുന്നതിനും സാധാരണ കറുക ഉപയോഗിക്കുന്നു. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര്‍ സിദ്ധൌഷധമാണ്. അമിതമായ രക്തപ്രവാഹം തടയാനും കഫപിത്തരോഗങ്ങള്‍ക്കും കറുക ഉപയോഗിക്കാം.
വിഷ്ണുക്രാന്തി: ഇവോള്‍വുലസ് അള്‍സിനോയിഡ്സ്
ദേവത: ശ്രീകൃഷ്ണന്‍, ചിലയിടങ്ങളില്‍ ചന്ദ്രനെന്നും കാണുന്നു
ജ്വര ചികിത്സയ്ക്ക് ഇവ ഉപയോഗിക്കുന്നു. ബുദ്ധിമാന്ദ്യം,ഓര്‍മക്കുറവ് എന്നിവയ്ക്കും സിദ്ധൌഷധം. രക്തശുദ്ധിക്കും, തലമുടി വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.
തിരുതാളി: ദേവത: ശിവന്‍
വന്ധ്യതയ്ക്കും ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും ഉഠമം. ഇന്ത്യയിലെ മിക്ക സ്ഥലത്തും കാണപ്പെടുന്നു.
നിലപ്പന: കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്
ദേവത: ഭൂമിദേവി
ആയുര്‍വേദം ഇത് വാജീകരണത്തിന് ഉപയോഗിക്കുന്നു. ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിന് മരുന്നായും ഉപയോഗിക്കുന്നു. വേദന,അമിത രക്തസ്രാവം എന്നിവയ്ക്കും യോനിരോഗങ്ങള്‍ക്കും മൂത്രചൂടിനും ഔഷധം.
പൂവാംകുറുന്തല്‍: വെര്‍ണോനിയ സിനെറിയ
ദേവത: ബ്രഹ്മാവ്, സരസ്വതിയാണ് ദേവതയെന്നും ചിലയിടങ്ങളില്‍ കാണുന്നു.
ശരീരതാപം കുറയ്ക്കാനും മൂത്രപ്രവാഹം സുഗമമാക്കാനും വിഷം കളയാനും രക്തശുദ്ധിക്കും നല്ലത്.
ഉഴിഞ്ഞ:കാര്‍ഡിയോസ് പെര്‍മം ഹലികാകാബം
ദേവത: യമന്‍, വരുണന്‍ ആണെന്നും ചിലയിടങ്ങളില്‍ കാണുന്നു.
മുടിക്കൊഴിച്ചില്‍,നീര്,വാതം,പനി എന്നിവയ്ക്ക് പ്രതിവിധി. സുഖപ്രസവത്തിനായും ഉപയോഗിക്കുന്നു.
മുക്കുറ്റി: ബയോഫിറ്റം സെന്‍സിറ്റിവം, ദേവത: ശ്രീപാര്‍വതി
വിഷ്ണുവാണ് ദേവതയെന്നും ചിലയിടങ്ങളില്‍ കാണുന്നു.
ശരീരത്തിനകത്തെ രക്തസ്രാവം, അര്‍ശസ് മതുലായവയ്ക്ക് അത്യുത്തമം. സമൂലം തേനില്‍ സേവിച്ചാല്‍ ചുമ,കഫക്കെട്ട് എന്നിവ ശമിക്കും. വയറിളക്കം,മുറിവുകള്‍ ഉണങ്ങുന്നതിനും ഉപയോഗിക്കും.
കയ്യോന്നി: എക്ലിപ്റ്റ ആല്‍ബ
ദേവത: ശിവന്‍, ഇന്ദ്രനാണെന്നും ചിലയിറ്റങ്ങളില്‍ കാണുന്നു
കാഴ്ചശക്തി വര്‍ധിക്കാനും വാതസംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഉത്തമം,മുടി തഴച്ചുവളരാന്‍ എണ്ണ കാച്ചി ഉപയോഗിക്കാം.
ചെറൂള:എര്‍വ ലനേറ്റ, ദേവത: യമധര്‍മന്‍
ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നതിനും വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം,കൃമിശല്യം,മൂത്രക്കല്ല് എന്നിവയ്ക്ക് ഉത്തമം.
മുയല്‍ചെവിയന്‍: എമിലിയാ സോങ്കിഫോളിയാ
ദേവത: കാമന്‍, പരമശിവനെന്നും ചിലയിടങ്ങളില്‍ കാണുന്നു.
മുയലിന്റെ ചെവിയോട് സാദൃശ്യമുള്ള ഇലകള്‍ ഉള്ളതിനാല്‍ വന്നപേര്. തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത്. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ് കുറയ്ക്കുന്നതിനും ഫലപ്രദം