ദേവി പ്രീതിക്കായി പൗര്‍ണമി വ്രതം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (13:24 IST)
എല്ലാ മാസത്തിലെയും പൗര്‍ണമി നാളില്‍ ദേവീ പ്രീതിക്കുവേണ്ടി അനുഷ്ഠിക്കുന്നതാണ് പൗര്‍ണമി ഒരിക്കല്‍. പുലര്‍ച്ചെ കുളിച്ച് ശരീരവും മനസ്സും ശുദ്ധിയാക്കി ക്ഷേത്രദര്‍ശനം നടത്തണം. അന്നേ ദിവസം ഒരിക്കലൂണായാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്.

വ്രതം അനുഷ്ഠിക്കുന്നവര്‍ ദേവീ സ്തുതികളും മന്ത്രങ്ങളും ജപിക്കുന്നത് നല്ലതാണ്. മുജ്ജന്മ പാപങ്ങള്‍ക്കുള്ള പരിഹാരമായാണ് പൗര്‍ണമി ഒരിക്കല്‍ അനുഷ്ഠിക്കുന്നതെന്നാണ് വിശ്വാസം. ഓരോ മാസത്തിലെയും പൗര്‍ണമി വ്രതത്തിന് ഓരോ ഫലങ്ങളെന്നാണ് പറയപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :