രാമായണപാരായണം-ഇരുപത്തേഴാം ദിവസം

WEBDUNIA|

കുംഭകര്‍ണ്ണവധ

സോദരനേവം പറഞ്ഞതു കേട്ടതി-
ക്രോധം മുഴുത്തു ദശാസ്യനും ചൊല്ലിനാന്‍
“ജ്ഞാനോപദേശമെനിക്കു ചെയ്‌വാനല്ല
ഞാനിന്നുണര്‍ത്തി വരുത്തി, യഥാസുഖം
നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും
ബുദ്ധിമാനെന്നതുമിന്നറിഞ്ഞേനഹം .
വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി
ഖേദമകന്നു സുഖിച്ചുവാഴുന്ന നാള്‍.
ആമെങ്കിലാശു ചൊന്നായോധനചെയ്തു
രാമാദികളെ വധിച്ചു വരിക നീ.”
അഗ്രജന്‍‌വാക്കുകളിത്തരം കേട്ടള-
വുഗ്രനാം കുംഭകര്‍ണ്ണന്‍ നടന്നീടിനാന്‍.
വ്യഗ്രവും കൈവിട്ടു യുദ്ധേ രഘൂത്തമന്‍
നിഗ്രഹിച്ചല്‍ വരും മോക്ഷമെന്നോര്‍ത്തവന്‍
പ്രാകാരവും കടന്നുത്തുംഗശൈലരാ-
ജാകാരമോടലറിക്കൊണ്ടതിദ്രുതം
ആയിരംഭാരമിരുമ്പുകൊണ്ടുള്ള ത-&
ന്നായുധവുമായുള്ള ശൂലവും -കൈക്കൊണ്ടു
വാനരസേനയില്‍ പൂക്കോരുനേരത്തു
വാനരവീരന്മാരെല്ലാവരുമോടിനാര്‍.
കുംഭകര്‍ണ്ണന്‍‌തന്‍ വരവുകൊണ്ടാകുലാല്‍
സംഭമം‌പൂണ്ടു വിഭീഷനന്‍ തന്നോടു
“വന്‍‌പുള്ള രാക്സസനേവനിവന്‍ പറ-
കംബരത്തോളമുയരമുണ്ടദ്ഭുതം!“
ഇത്ഥം രഘൂത്തമന്‍ ചോദിച്ചളവതി-
നുത്തരമാശു വിഭീഷണന്‍ ചൊല്ലിനാന്‍.
“രാവണസോദരന്‍ കുംഭകര്‍ണ്ണന്‍ മമ
പൂര്‍വ്വജനെത്രയും ശക്തിമാന്‍ ബുദ്ധിമാന്‍.
ദേവകുലാന്തകന്‍ നിദ്രാവശനിവ---
നാവതില്ലാര്‍ക്കുമേറ്റാല്‍ ജയിച്ചീടുവാന്‍.”
അച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെ-&
ന്നിച്ഛയാ പൂര്‍വജന്‍‌കാല്‌ക്കല്‍ വീണീടിനാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :