ഇന്ന് ഗുരു പൂര്‍ണ്ണിമ

വേദവ്യാസ ജയന്തി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍

guru poornnima
WEBDUNIA|
WD WD
വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ . എന്നാലിത് വ്യാസ ജയന്തിയല്ല.

മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്. വ്യാസനെ സര്‍വ്വശ്രേഷ്ഠഗുരുവായി സങ്കല്‍പ്പിച്ച് എല്ലാഗുരുക്കന്മാരേയും പൂജിക്കുന്ന ദിനമാണിത്

Guru Purnima 2022: ഗുരു പൂര്‍ണിമ ദിനത്തില്‍ അധ്യാപകര്‍ക്ക് സന്ദേശം അയക്കാം, മികച്ച മലയാളം ആശംസകള്‍ ഇതാ


വേദവ്യാസന്‍റെ ജയന്തി മാര്‍ച്ച്-ഏപ്രില്‍ മാസങളിളാണ് വരുക. ജൂലയിലാണ് വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ. ആഷാഢത്തിലെ വെളുത്തവാവിനാണ് ഗുരു പൌണ്ണമി എന്ന വ്യാസപൌണ്ണമി ആഘോഷിക്കുക

പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്.

പുരാണ ഇതിഹാസ കര്‍ത്താവായ വേദവ്യാസനെ അറിവിന്‍റെ ഗുരുവായി പ്രതിഷ്ഠിച്ചാണ് ഗുരുപൂര്‍ണ്ണിമ ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായും വേദവ്യാസനെ കണക്കാക്കുന്നു.

ഗുരുപൂര്‍ണ്ണിമ ദിവസം ജനങ്ങള്‍

ഗുരുര്‍ ബ്രഹ്മോ, ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വര,
ഗുരു സാക്ഷാത് പരബ്രഹ്മ,
തസ്‌മൈ ശ്രീ ഗുരവേ നമഃ

എന്ന ശ്ളോകം ഉരുവിടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :