വിളക്ക് വയ്ക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം

WEBDUNIA|
ഹിന്ദു ഭവനങ്ങളില്‍ സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുക പ്രധാന മതപരമായ ചടങ്ങാണ്. ഈ പതിവ് തുടങ്ങുകയും ഇടയ്ക്ക് വച്ച് നിര്‍ത്തുകയും ചെയ്യുന്നത് ദോഷമാണ്.

സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്ന സമയത്ത് പലതരത്തിലുള്ള മന്ത്രങ്ങള്‍ നിലവിലുണ്ട്. അവ പ്രാദേശിക ഭേദം അനുസരിച്ച് മാറിമറിയിരിക്കുമെന്നു മാത്രം.എന്നാല്‍ ഏതു സമയത്തും ഏതു നാട്ടിലും ഉപയോഗിക്കാവുന്ന ഒരു മന്ത്രമാണ്

ഓം ശ്രീം ലക്ഷ്മിപ്രിയായ
വിഷ്ണു മൂര്‍ത്തയേ ശ്രീം നമ: എന്നത്.

വിളക്ക് വയ്ക്കുന്ന രീതിയിലും ഉണ്ട് പ്രത്യേകതകള്‍. പൂജാ മുറി വൃത്തിയാക്കി ചാണകവെള്ളം കൊണ്ടോ തുളസി വെള്ളം കൊണ്ടോ തളിച്ച് ശുദ്ധിയാക്കിയിട്ടു വേണം വിളക്കു വയ്ക്കാന്‍.

തളികയിലോ വാഴയിലയിലോ പട്ടുതുണിയിലോ നിലവിളക്ക് വയ്ക്കാം.വിളക്ക് കത്തിക്കാന്‍ എള്ളെണ്ണയോ നെയ്യോ മാത്രമേ ഉപയോഗിക്കാവൂ..

കിഴക്കോട്ടും പടിഞ്ഞറോട്ടും ഓരോ തിരികള്‍ വച്ചു കത്തിക്കാം. ഇത് കൂടാതെ വടക്ക്, തെക്ക്, വടക്ക് കിഴക്ക് മൂല എന്നിങ്ങനെ അഞ്ച് തിരിയിട്ടും കത്തിക്കാം.

മുകളില്‍ പറഞ്ഞ മന്ത്രം ജപിച്ചുകൊണ്ട് വിളക്ക് കൊളുത്തുന്നത് ഉത്തമം. പലരും പൂജാ പൂക്കള്‍ പറിക്കുമ്പോഴും തുളസി കതിര്‍ നുള്ളുമ്പോഴും മന്ത്രങ്ങള്‍ ചൊല്ലാറുണ്ട്.

എന്നാല്‍ കേരളീയ ആചാര പ്രകാരം ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. എന്നാല്‍ മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ പറിക്കുന്ന പൂക്കള്‍ നിര്‍മ്മാല്യമായി മാറുന്നു എന്നാണ് സങ്കല്‍പ്പം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :