കര്‍ക്കിടകത്തിന്‍റെ പൊരുളറിയാന്

WEBDUNIA|
കര്‍ക്കിടകവാവ്

കര്‍ക്കിടകത്തിലെ കറുത്തവാവിന് പിതൃബലിയും തര്‍പ്പണവും നടത്തി പരേതാത്മാക്കള്‍ക്ക് മോക്ഷം പ്രാപ്യമാക്കുന്ന ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണിത്. പിതൃപ്രധാനമായി കണക്കാക്കുന്നു.

പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണിതെന്ന് ഉത്തരകേരളത്തിലെ ആള്‍ക്കാര്‍ വിശ്വസിക്കുന്നു. അവര്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് "വാവട'യുണ്ടാക്കി പിതൃക്കള്‍ക്കായി കാത്തിരിക്കുന്നു.

കനത്ത മഴയത്ത് കുടയും ചൂടിയാണ് പിതൃക്കള്‍ വരിക. ഭൂമിയിലേക്കുള്ള കടത്തുകൂലി തിരികെവരുന്പോള്‍ നല്‍കാമെന്ന് കടം പറഞ്ഞാണ് യാത്ര. തിരികെ പോകുന്പോള്‍ അട നല്‍കി കടം വീട്ടും എന്നാണ് പുരാണം.

ഇന്നും വര്‍ക്കലയിലും, തിരുനാവായ മണല്‍പുറത്തും, ആലുവാ മണല്‍പ്പുറത്തും പിതൃതര്‍പ്പണത്തിനെത്തുന്ന ആയിരക്കണക്കിനാള്‍ക്കാരെ കാണാം.

കര്‍ക്കിടക സംക്രാന്തി

മിഥുന മാസം അവസാന ദിവസം പൊട്ടിയെ കളഞ്ഞ് കര്‍ക്കിടക സംക്രാന്തി ആഘോഷിക്കാല്‍ കേരളീയര്‍ തയ്യാറെടുക്കുന്നു. സംക്രാന്തി നാള്‍ വൈകുന്നേരം കുറച്ചു മണ്ണും തട്ടി അതില്‍ തുന്പ, പാണല്‍ എന്നിവയുടെ ഓരോ കടയും വേരോടെ പറിച്ച് പൊതിഞ്ഞ് നടമുറ്റത്തിന്‍റെയും പൂമുഖത്തിന്‍റെയും പുരപ്പുറത്ത് ഏറക്കാലില്‍ വയ്ക്കു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :