1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Why consuming ghee is important during and after pregancy

സ്ത്രീകളുടെ ആരോഗ്യത്തിന് ഉത്തമം,ഗര്‍ഭധാരണസമയത്തും പ്രസവശേഷവും നെയ്യ് കഴിക്കം

സ്ത്രീ
ഗര്‍ഭധാരണസമയവും പ്രസവത്തിന് ശേഷമുള്ള സമയവും സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഈ സമയത്ത് വലിയ തന്നെ സ്ത്രീകളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ആളുകളുടെ സാമിപ്യം അടക്കം കഴിക്കുന്ന ഭക്ഷണങ്ങളില്‍ വരെ വലിയ ശ്രദ്ധ ഈ സമയത്ത് ആവശ്യമായുണ്ട്. ഗര്‍ഭധാരണസമയത്തും പ്രസവശേഷവും സ്ത്രീകളുടെ ആരോഗ്യത്തിനായി ആശ്രയിക്കാവുന്ന ഒന്നാണ് നെയ്യ്.
 
ഗര്‍ഭിണിയായ സ്ത്രീകളിലെ ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നെയ് സഹായിക്കുന്നു. ദഹനത്തെ നെയ് എളുപ്പത്തിലാക്കുന്നതിനൊപ്പം പ്രസവസമയത്തെ പ്രധാനപ്പെട്ടതായ ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിന് നെയ്യ് സഹായിക്കുന്നു. രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഗര്‍ഭധാരണസമയത്ത് കുഞ്ഞിന്റെ ആരോഗ്യത്തിനായി ഭക്ഷണങ്ങള്‍ ധാരാളം കഴിക്കേണ്ടതായുണ്ട് നെയ്യ് നമ്മുടെ ടേസ്റ്റ് ബഡ്‌സിനെ മെച്ചപ്പെടുത്തുന്നു. അതിനാല്‍ തന്നെ മറ്റ് ഭക്ഷണങ്ങള്‍ കൂടുതല്‍ രുചിയും മണവുമുള്ളതായി അനുഭവപ്പെടാന്‍ നെയ് സഹായിക്കുന്നു. ഉയര്‍ന്ന അളവില്‍ കലോറിയുള്ള നെയ് അല്പം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ കലോറി നല്‍കുന്നു.
 
 നെയ് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മം കൂടുതല്‍ തിളങ്ങാനും വലിവുള്ളതാവാനും നെയ് സഹായിക്കുന്നു. കൂടാതെ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും നെയ്യ് നല്ലതാണ്. പ്രസവം സുഖകരമാക്കാനും മുലപ്പാല്‍ വര്‍ധിപ്പിക്കുന്നതിനും നെയ്യ് സഹായിക്കുന്നു.
 
അടുത്ത ലേഖനം
നിങ്ങള്‍ അമിതമായി ചിന്തിക്കുന്നവരാണോ, എങ്ങനെ മനസ്സിലാക്കാം