1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan against PMA Salam

സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമര്‍ശം തള്ളി വിഡി സതീശന്‍; വിഷയത്തില്‍ കോംപ്രമൈസ് ഇല്ലെന്നും പ്രതിപക്ഷ നേതാവ്

VD Satheesan
സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമര്‍ശം തള്ളി വിഡി സതീശന്‍. വിഷയത്തില്‍ കോംപ്രമൈസ് ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. സലാം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനോട് യോജിപ്പില്ലെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്ത്രീ പുരുഷ തുല്യത അംഗീകരിക്കില്ലെന്നും സാമൂഹിക നീതിയാണ് വേണ്ടതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ പിഎംഎ സലാം പറഞ്ഞത്.
 
സ്ത്രീ -പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ തുല്യത എന്നത് കയ്യടി കിട്ടാന്‍ വേണ്ടി പറയുന്നതാണെന്നും ലോകത്ത് അതല്ല കാണുന്നതെന്നും ഒളിമ്പിക്‌സില്‍ പോലും മത്സരങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
സ്‌കൂളുളിലും കുട്ടികളെ ഒരുമിച്ചല്ലല്ലോ ഇരുത്തുന്നതെന്നുംഅദ്ദേഹം ചോദിച്ചിരുന്നു. സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കുമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചായിരുന്നു സലാം പറഞ്ഞത്.
അടുത്ത ലേഖനം
മെട്രോ വിപ്ലവത്തിനു എല്‍ഡിഎഫ് സര്‍ക്കാര്‍; സര്‍വീസ് അങ്കമാലിയിലേക്ക്, ഭൂഗര്‍ഭ പാതയും പരിഗണനയില്‍